ഗാര്‍ഹികപീഡന കേസില്‍ നടന് സായ്കുമാര് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. സായ്കുമാറിനെതിരെ ഭാര്യ പ്രസന്നകുമാരി നല്കിയ കേസുമായി ബന്ധപ്പെട്ടാണ് നടന് കോടതിയിലെത്തി മൊഴി നല്‍കിയത്.തങ്ങള്‍ ഒരുമിച്ചെടുത്ത ഭവന വായ്പയുടെ തവണയും കാറിന്റെ വായ്പാതവണയും സായ്കുമാര് അടയ്ക്കുന്നില്ലെന്നാണ് പ്രസന്നകുമാരിയുടെ ആരോപണം. തനിക്കും മകള്‍ക്കും നടന് ചെലവിന് തരുന്നില്ല. പ്രതിമാസം 15000 രൂപ ചെലവിനായി നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി സായ്കുമാറും ഭാര്യയും അകന്ന് കഴിയുകയാണ്. സായ്കുമാര് തിരുവനന്തപുരത്താണ് താമസിക്കുന്നത്്. മകള്‍ വൈഷ്ണവിയും പ്രസന്നകുമാരിയും കൊല്ലം മാടന്‍നടയിലുള്ള വീട്ടിലാണ് കഴിയുന്നത്.
ഭവനവായ്പ ഉള്‍പ്പെടെ എല്ലാ കുടിശ്ശികകളും താന്‍ അടച്ചുതീര്‍ത്തതായി സായ്കുമാര് കോടതിയെ അറിയിച്ചു. ഇപ്പോള്‍ കുടിശ്ശിക ഒന്നും അവശേഷിക്കുന്നില്ലെന്നും നടന് മൊഴി നല്കി. 2010 ലാണ് ഗാര്‍ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി സായ്കുമാറിനെതിരെ കേസ് ഫയല്‍ ചെയ്തത്.
ഇവരുടെ മകള്‍ വൈഷ്ണവിയെയും പ്രസന്നകുമാരി കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കേസിന്റെ അവസാനവാദം കേള്‍ക്കല്‍ ജൂണ്‍ 16 ലേക്ക് മാറ്റിയതായി കോടതി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല