പലിശ നിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന ഐ എം എഫ് നിര്‍ദേശം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചെവിക്കൊണ്ടില്ല.തുടര്‍ച്ചയായ മുപ്പത്തിഒന്‍പതാം മാസവും പലിശനിരക്ക് 0.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്താന്‍ ഇന്നലെ യോഗം ചേര്‍ന്ന ബാങ്ക് ഓഫ് ഇംഗ്‌ളണ്ടിന്റെ മോണിട്ടറി പോളിസി കമ്മിറ്റി ശുപാര്‍ശചെയ്തു. പണപ്പെരുക്ക നിരക്കില്‍ ചെറിയ തോതില്‍ ഇടിവുണ്ടായതും സാമ്പത്തിക രംഗം ഉദ്ദേശിച്ച വളര്‍ച്ച കൈവരിക്കാത്തതും ബ്രിട്ടന്‍ വീണ്ടുമൊരു മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതുമാണ് നിരക്കുകള്‍ 315 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.5 ശതമാനമായി നിലനിര്‍ത്താന്‍ ബാങ്കിനെ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.നിരക്ക് പൂജ്യം ശതമാനം ആക്കിയാല്‍ പെന്‍ഷനേഴ്സ് അടക്കമുള്ള സേവിംഗ്സ് അക്കൌണ്ട് ഉടമകളില്‍ നിന്നും ഉണ്ടായേക്കാവുന്ന പ്രതിക്ഷേധവും പലിശ നിരക്കില്‍ കുറവ് വരുത്തുന്നതില്‍ നിന്നും ബാങ്കിനെ തടഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് 2009 മാര്‍ച്ച് മാസത്തിലാണ് പലിശ നിരക്ക് അര ശതമാനമായി കുറച്ചത്.അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് നിരക്കില്‍ വര്‍ധന വരുത്തരുതെന്ന് ചില സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.മൂന്നുവര്‍ഷമായി അടിസ്ഥാന നിരക്കില്‍ വര്‍ധന ഉണ്ടാവാതിരുന്നിട്ടും ചില ബാങ്കുകള്‍ കഴിഞ്ഞ മാസം തങ്ങളുടെ പലിശ നിരക്കില്‍ സ്വന്തം നിലയില്‍ വര്‍ധന വരുത്തിയിരുന്നു.ഒട്ടേറെ ആളുകളുടെ മോര്‍ട്ട്ഗേജ് അടവ് ഇക്കാരണത്താല്‍ കൂടിയിരുന്നു.പലിശ നിരക്ക് പൂജ്യം ശതമാനമാക്കി കുറച്ചാല്‍ തങ്ങളുടെ മോര്‍ട്ട്ഗേജ് അടവിലും കുറവുണ്ടാകുമെന്ന ഉപ്ഭാക്താക്കളുടെ പ്രതീക്ഷയാണ് അസ്ഥാനത്തായത്.
അതിനിടെ പലിശ നിരക്ക് സ്വന്തം നിലയില്‍ കൂട്ടിയ ബാങ്കുകള്‍ മാര്‍ക്കെറ്റില്‍ നിന്നും ആകര്‍ഷകമായ മോര്‍ട്ട്ഗേജ് ഓഫറുകള്‍ പിന്‍വലിച്ചു തുടങ്ങി.പത്തു ശതമാനം ഡിപ്പോസിറ്റ് മുടക്കാന്‍ കയ്യിലുള്ള ഒരാള്‍ക്ക് ഇപ്പോള്‍ അഞ്ചു ശതമാനത്തിനു മുകളിലാണ് ശരാശരി പലിശ നിരക്ക്.മിക്ക ബാങ്കുകളുടെയും സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ റേറ്റ് പ്രകാരമുള്ള പലിശ നിരക്ക് ലഭിക്കണമെങ്കില്‍ കുറഞ്ഞത് 25 ശതമാനം ഡിപ്പോസിറ്റ് എങ്കിലും ഇടണമെന്ന് ബാങ്കുകള്‍ നിര്‍ബന്ധം പിടിക്കുകയാണ്.റീ മോര്‍ട്ട്ഗേജ് ചെയ്യുന്നവര്‍ എടുക്കുന്ന അധിക പണത്തിന് ഉയര്‍ന്ന പലിശ നിരക്ക് HSBC പോലെയുള്ള ബാങ്കുകള്‍ ഈടാക്കാനും തുടങ്ങി.ഇതോടെ കുറഞ്ഞ പലിശ നിരക്ക് എന്നത് സാധാരണക്കാരന് അപ്രാപ്യമായി തുടങ്ങി.ഹൌസിംഗ് മാര്‍ക്കെറ്റില്‍ നിലനില്‍ക്കുന്ന അസ്ഥിരതയാണ് ബാങ്കുകളുടെ ഈ നീക്കത്തിന് കാരണം.2008 -ല്‍ ബാങ്കുകള്‍ കൂട്ടത്തോടെ നഷ്ട്ടം വരുത്തിയതിന്റെ പ്രധാന കാരണം വീടുവിലയിലെ ഇടിവായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല