ഫ്രാന്‍സിലെ റിട്ടയര്‍മെന്റ് പ്രായം കുറച്ചു. യൂറോസോണ്‍ പ്രതിസന്ധി സൃഷ്ടിച്ച പ്രത്യാഘാതത്തിന്റെ ആഴം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഫ്രാന്‍സില്‍ പുതുതായി അധികാരമേറ്റെടുത്ത ഗവണ്മെന്റ് റിട്ടയര്‍മെന്റ് പ്രായം വെട്ടിക്കുറച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പുവരുത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് പ്രഡിസണ്ട് ഫ്രാന്‍സ്വാ ഹൊലാദെ അറിയിച്ചു. പുതിയ നിയമം അനുസരിച്ച് പതിനെട്ട് വയസ്സില്‍ ജോലിക്ക് കയറുന്ന ഉദ്യോഗസ്ഥന് ഇനിമുതല്‍ അറുപതാമത്തെ വയസ്സില്‍ വിരമിക്കണം. നേരത്തെ ഇത് 62 ആയിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് സോഷ്യലിസ്്റ്റ് പാര്‍ട്ടി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം അനുസരിച്ചാണ് പുതിയ പ്രസിഡന്റ് ഹൊലാദെ റിട്ടയര്‍മെന്റ് പ്രായം രണ്ട് വര്‍ഷം വെട്ടിക്കുറച്ചത്. രണ്ടായിരത്തി പത്തില്‍ ഹൊലാദെയുടെ മുന്‍ഗാമിയായിരുന്ന പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയാണ് റിട്ടയര്‍മെന്റ് പ്രായം 62 ആക്കി ഉയര്‍ത്തിയത്.
സാമൂഹികനീതി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. രാജ്യത്തിന് കോടിക്കണക്കിന് യൂറോയുടെ നഷ്ടമാണ് തീരുമാനം ഉണ്ടാക്കുന്നതെങ്കിലും പുതിയ തീരുമാനം തൊഴിലാളികളുടെ ജോലിക്ഷമത കൂ്ട്ടുകയും അതുവഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാനും കഴിയുമെന്നാണ് പ്രതീക്ഷയെന്നും സാമൂഹിക കാര്യ മന്ത്രി മാരിസോള്‍ ടൊറെയ്ന് പറഞ്ഞു.നിലവില്‍ 2017 വരെ 1.1 ബില്യണിന്റെ വാര്‍ഷിക വര്‍ദ്ധനവാണ് ഇതുമൂലം ഉണ്ടാകുന്നത്. അതിനുശേഷം മൂന്ന് ബില്യണായി വര്‍ദ്ധിക്കും. 2017ന് ശേഷം പേറോളില്‍ 0.1 ശതമാനം വര്‍ദ്ധനവ് വരുന്നതിനാലാണ് ഈ വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇതനുസരിച്ച് 1600 യൂറോ അടിസ്ഥാന ശമ്പളം വാങ്ങുന്ന ഒരു തൊഴിലാളിക്ക് മാസം രണ്ട യൂറോയുടെ ശമ്പള വര്‍ദ്ധനവ് ഉണ്ടാകും. ഒരു ലക്ഷത്തി പതിനായിരം ആളുകള്‍ക്കാണ് ആദ്യവര്‍ഷം ഇതിന്റെ ഫലം ലഭിക്കാന്‍ പോകുന്നത്.
എന്നാല്‍ പുതിയ ഗവണ്മെന്റിന്റെ നടപടിയെ ഭ്രാന്തെന്നാണ് കണ്‍സര്‍വേറ്റീവ് യുഎംപി പാര്‍ട്ടിയുടെ നേതാവ് ജീന്‍ ഫ്രാന്‍സ്വാ കോപ് വിശേഷിപ്പിച്ചത്. പുതിയ തീരുമാനം ഫ്രാന്‍സിന്റെ ക്രഡിറ്റ് റേറ്റിങ്ങ് കുറയ്ക്കാന്‍ കാരണമാകുമെന്നും ഈ റേറ്റിങ്ങാണ് രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നതെന്നും കോപ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല