ലണ്ടന്‍: രാജ്യത്തെ സ്കൂളുകളിലാകമാനം കിംഗ് ജെയിംസിന്റെ ബൈബിള്‍ വിതരണം ചെയ്യാനുളള എഡ്യൂക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവിന്റെ തീരുമാനത്തിനെതിരേ സ്പെഷ്യല്‍ സ്കൂളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നുലക്ഷത്തി എഴുപത്തിഅയ്യായിരം പൗണ്ട് ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതിയില്‍ സ്പെഷ്യല്‍സ്കൂളുകളെ പരിഗണിച്ചില്ലന്നാരോപിച്ചാണ് പ്രതിഷേധം. പദ്ധതിക്ക് മുന്‍പേ മതേതര സംഘടനകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു മൈക്കല്‍ ഗോവിന്റെ തീരുമാനം.
ശാരീരിക വൈകല്യമുളള കുട്ടികളെ പരിഗണിക്കാതെയാണ് സ്കൂളുകളിലേക്കുളള ബൈബിള്‍ തയ്യാറാക്കിയതെന്നാണ് പ്രധാന പരാതി.
കാഴ്ചയില്ലാത്ത കുട്ടികള്‍ക്കും ഡിസ്ലെക്സിയ പ്രശ്നമുളള കുട്ടികള്‍ക്കും നിലവില്‍ വിതരണം ചെയ്ത ബൈബിള്‍ കൊണ്ട് യാതൊരു ഉപയോഗവുമില്ലന്നും പൊളിറ്റിക്കല്‍ സ്ക്രാപ്പ്ബുക്ക് എന്ന വെബ്ബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ അക്ഷരങ്ങളില്‍ പ്രിന്റ് ചെയ്തിരിക്കുന്നതിനാല്‍ കാഴ്ചക്ക് പ്രശ്നമുളള കുട്ടികള്‍ക്ക് ഇത് ഉപയോഗിക്കാനാകില്ല. കട്ടികുറഞ്ഞ പേപ്പറില്‍ അച്ചടിച്ചിരിക്കുന്ന കാരണം ശാരീരിക വൈകല്യമുളള കുട്ടികള്‍ ഉപയോഗിക്കുമ്പോള്‍ പെട്ടന്ന് കീറിപ്പോകും. മൊത്തത്തില്‍ ഈ പദ്ധതി വെറുമൊരു പാഴ്ചെലവായിരുന്നുവെന്നും വെബ്ബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ പാരമ്പര്യവും ജനാധിപത്യവും കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കാനും കുട്ടികളുടെ ഭാഷാപ്രാവീണ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് കിംഗ് ജെയിംസിന്റെ ബൈബിള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മൈക്കല്‍ ഗോവ്് സ്കൂള്‍ അധികൃതര്‍ക്കെഴുതിയ കത്തില്‍ പറയുന്നു. സ്പെഷ്യല്‍ സ്കൂളുകളുടെ പ്രതിഷേധം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും നടപടികള്‍ ഉടനെ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ വക്താവ് അറിയിച്ചു. കാഴ്ചയില്ലാത്ത കുട്ടികള്‍ക്കായി റോയല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബ്ലൈന്‍ഡ് പീപ്പിളുമായി സഹകരിച്ച് ബൈബിളിന്റെ ഡിജിറ്റല്‍ വേര്‍ഷന്‍ പുറത്തിറക്കും. അതേപോലെ ഡിസ്ലെക്സിക് രോഗമുളള കുട്ടികള്‍ക്കായി കളര്‍ഫുളായ വലിയ അക്ഷരങ്ങളുളള ബൈബിള്‍ പുറത്തിറക്കുമെന്നും അവര്‍ പ്രതികരിച്ചു. ഇല്ലെങ്കില്‍ ഇത്തരം കുട്ടികള്‍ക്ക് ബൈബിള്‍ കേട്ട് മനസ്സിലാക്കാനുളള സൗകര്യം ഏര്‍പ്പെടുത്താനും ഡിപ്പാര്‍ട്ട്മെന്റ് ആലോചിക്കുന്നുണ്ടന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല