ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്ന അസിനെ തേടി ഒടുവില്‍ ഒരു ഷങ്കര്‍ ചിത്രം വന്നെത്തി. ബോഡിഗാര്‍ഡിന്റെ തമിഴ് റീമേക്കായ കാവലന് ശേഷം അസിന് തമിഴ് സിനിമയില്‍ നടിച്ചിട്ടില്ല. ബോളിവുഡില്‍ തിരക്കായതാണ് കാരണം.
ബോളിവുഡില്‍ നല്ല നിലയില്‍ ഹീറോയിനായെങ്കിലും ഗജിനിക്കപ്പുറത്തേക്ക് വലിയ വിജയങ്ങള്‍ അസിനും അനുകൂലിച്ചില്ല. മദ്രാസിയായ നായികയ്ക്ക് ബോളിവുഡ് വലിയ പരീക്ഷണശാല തന്നെയായിമ ാറി. പ്രിയദര്‍ശനും സിദ്ദിഖും സംവിധാനകലയില്‍ വെന്നിക്കൊടി നാട്ടിയെങ്കിലും അഭിനയിച്ചു അരങ്ങു കീഴടക്കാന്‍ അസിനു പരിമിതികളുണ്ടായിരുന്നു എന്നു തന്നെ പറയണം.
ഹിന്ദിബെല്റ്റിന്റെ സ്വഭാവം ഒന്നു വേറെ തന്നെ. തമിഴിലേക്ക് ഒരു തിരിച്ചുവരവിന് കാത്തിരിക്കുകയായിരുന്നു
അസിന്. അമലാപോളും അനുഷ്കയും ശ്രിയശരണുമൊക്കെ പുതിയ തരംഗമായി മാറിയതോടെ അസിന് പുനപ്രവേശം അത്ര എളുപ്പമായിരിക്കില്ല. രജനിയുടെ കൊച്ചടിയാന് ലക്ഷ്യമിട്ട് ചില പൊടികൈകള്‍ക്ക് ശ്രമിച്ചെങ്കിലും ഒന്നും നേരാംവണ്ണം നടന്നില്ല.
ഇപ്പോഴിതാ ഒരു സുവര്‍ണ്ണാവസരം ഒത്തു വന്നിരിക്കുന്നു. വിക്രമിന്റെ നായികയായി ഷങ്കറിന്റെ ബ്രഹ്മാണ്ട ചിത്രത്തില്‍ നായികാവേഷം. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ശരിക്കും അസിന് ഒരു തിരിച്ചുവരവിന് വഴിതെളിക്കും. മജയ്ക്കുശേഷം അസിനും വിക്രമും ഒന്നിക്കുകയാണ്.
ചെറുപ്പത്തില്‍ ഐഎഎസുകാരിയാവണമെന്നായിരുന്നുവത്രേ അസിന്റെ ആശ. സരോജ്കുമാര്‍ തട്ടിവിടുന്നതുപോലെ പുളുവല്ല ഇതെന്നു പറയുന്ന അസിന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായല്ലോ എന്ന ആശ്വാസമാണ്. അസിന് തോട്ടുങ്കലല്ല, അസിന് എന്നു വിളിക്കണെമെന്ന് നിര്‍ബന്ധമുള്ള താരത്തിന്റെ ഇഷ്ട സിനിമ മോഹന്‍ലാലിന്റെ കിലുക്കം, പിന്നെ സൌണ്ട് ഓഫ് മ്യൂസിക്.
ചോക്ളേറ്റിന് അഡിക്ടായ ഈ സുന്ദരിക്ക് അത്ര ചോക്കലേറ്റ് വേഷമല്ലെങ്കിലും, കോടികള്‍ പ്രതിഫലമില്ലെങ്കിലും ഒരു മലയാളസിനിമ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മലയാളത്തിലെ കാമ്പുളള കഥാപാത്രമായി അസിന് വരണം. സ്വന്തം ഭാഷയുടെ വിളി അങ്ങനെ ഉപേക്ഷിക്കാനാവുമോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല