ഫോണ്‍ നമ്പര്‍,ഇമെയില്‍ അഡ്രസ്,വിലാസം തുടങ്ങിയ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്‍പ് പലപ്പോഴും ഞങ്ങള്‍ വായനക്കാരെ ഓര്‍മിപ്പിച്ചിട്ടുണ്ട്.ഇത്തരം വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചു വില്‍ക്കുന്ന ഒരു റാക്കറ്റ് യു കെ മലയാളികള്‍ക്കിടയില്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്.ഇത്തരക്കാര്‍ വില്‍ക്കുന്ന വിവരങ്ങള്‍ വച്ചാണ് പലപ്പോഴും തട്ടിപ്പുകാര്‍ നമ്മെ ബന്ധപ്പെടുന്നത്.
ഇത്തരം തട്ടിപ്പു തൊഴിലാളികള്‍ ഇത്തവണ കൂട്ടു പിടിച്ചിരിക്കുന്നത് കൌണ്‍സില്‍ ടാക്സ് ഉപഭോക്താക്കളെയാണ് . നിങ്ങളുടെ വീട്ടിലെ ഫോണില്‍ വിളിച്ചോ ഇമെയില്‍ അയച്ചോ ഇക്കൂട്ടര്‍ നിങ്ങളെ ബന്ധപ്പെടും.കൃത്യമായി കൌണ്‍സില്‍ ടാക്സ് അടച്ചതിനാല്‍ നിങ്ങള്‍ക്ക് റീഫണ്ടിന് യോഗ്യതയുണ്ട് എന്നായിരിക്കും ലണ്ടനിലെ കൌണ്‍സില്‍ ടാക്സ് ഹെഡ് ഓഫീസില്‍ നിന്നും വരുന്ന ഫോണ്‍ കോള്‍ അല്ലെങ്കില്‍ ഇമെയിലിന്റെ രത്നച്ചുരുക്കം.
തുടര്‍ന്ന് റീഫണ്ട് നിക്ഷേപിക്കാന്‍ വേണ്ടി നിങ്ങളുടെ ബാങ്ക് അക്കൌന്റ്വിവരങ്ങള് നല്കാന് തട്ടിപ്പുകാര്‍ ആവശ്യപ്പെടും.പണം തിരികെ കിട്ടുന്ന കാര്യമായതിനാല്‍ പലരും ഈ വിവരങ്ങള്‍ നല്കാന് മടിക്കില്ല.ഭാവിയില്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ വിളിക്കാന്‍ ഒരു ഫോണ്‍ നമ്പരും തരുന്നതിലൂടെ ഇവര്‍ തങ്ങളുടെ വിശ്വാസ്യത ഒന്ന് കൂടി തെളിയിക്കും.
അടുത്ത ദിവസങ്ങളില്‍ സ്വന്തം ബാങ്ക് അക്കൌന്റ് നോക്കുമ്പോഴായിരിക്കും തട്ടിപ്പു നടന്ന വിവരം നാമറിയുക.അക്കൌണ്ടിലെ പണം കാര്യമായൊന്നും ബാക്കി കാണില്ല.തട്ടിപ്പുകാര്‍ നല്കിയ ഫോണ്‍ നമ്പരില്‍ ലണ്ടനിലെ കൌണ്‍സില്‍ ടാക്സ് ഹെഡ് ഓഫീസിലേക്ക് വിളിക്കുമ്പോള്‍ ആണ് അങ്ങിനെയൊരു ഓഫീസ് നിലവിലില്ല എന്ന സത്യം തിരിച്ചറിയുന്നത്.
പോരാത്തതിന് വിളിച്ച നമ്പര്‍ മിനിട്ടിനു ഒരു പൌണ്ടില്‍ കൂടുതല്‍ ഈടാക്കുന്ന പ്രീമിയം നമ്പര്‍ ആണെന്ന് മനസിലാക്കുമ്പോഴാണ് ചതിയുടെ വ്യാപ്തി അറിയുക.
മുന്‍ കരുതലുകള്‍
ഒരു കൌണ്‍സിലും റീഫണ്ട് നല്കാന് വേണ്ടി ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെടില്ല എന്ന സത്യം മനസിലാക്കുക.പോസ്റ്റ് വഴി ആയിരിക്കും കൌണ്സിലുകള് ഉപഭോക്താവിനെ ബന്ധപ്പെടുക
റീഫണ്ട് നല്കാന് വിളിക്കുന്ന ഫോണ്‍ കോളുകള്‍ക്കോ ഈമെയിലിനോ മറുപടി നല്‍കരുത്.
ഇത്തരക്കാര്‍ക്ക് ബാങ്ക് വിവരങ്ങള്‍ യാതൊരു കാരണവശാലും നല്‍കരുത്.
എന്തെങ്കിലും സംശയം തോന്നിയാല്‍ ലോക്കല്‍ കൌണ്‍സിലുമായി നേരിട്ട് ബന്ധപ്പെടുക .
എല്ലാറ്റിനും ഉപരിയായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ മറ്റൊരാള്‍ക്കും കൈമാറാതിരിക്കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല