ആഫ്രിക്കന്‍ രാജ്യമായ മൊസാമ്പിക്കിലെ കൃഷിവകുപ്പു മന്ത്രി ജോസ് പച്ചിക്കോയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് പ്രതിനിധിസംഘം കേരളത്തിലെത്തുന്നു. നാളെ വൈകുന്നേരം 7.30ന് സീറോ മലബാര്‍ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ അല്മായ കമ്മീഷന് ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കലുമായി പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തും.
നാളികേര ബോര്‍ഡ് ചെയര്മാന് ടി.കെ.ജോസ്, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, അല്മായ കമ്മീഷന് അഗ്രിക്കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ വി.വി.അഗസ്റ്റിന്, അഡ്വ.ജോസ് വിതയത്തില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. ഇന്ത്യയിലെ മൊസാമ്പിക് ഹൈക്കമ്മീഷണര്‍ ജോസ് മരിയ മൊറെയ്സ് ഉള്‍പ്പെടെ എട്ടംഗങ്ങളാണ് മൊസാമ്പിക് ഗവണ്മെന്റ് പ്രതിനിധി സംഘത്തിലുള്ളത്. കാര്‍ഷിക മേഖലയിലെ വിവിധ സംയുക്ത സാധ്യതകളെക്കറിച്ചും കൂടിക്കാഴ്ചയില്‍ പ്രതിപാദിക്കുന്നതാണെന്ന് ഓഫീസ് സെക്രട്ടറി ഷൈജു ചാക്കോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല