ദൈവസ്നേഹത്താല്‍ നിരുപമമായ ദൃശ്യമായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ സംബന്ധിച്ചതുവഴി വിശ്വാസക്കൂട്ടായ്മ കൂടുതല്‍ ശക്തി പ്രാപിച്ചു. ഇന്നലെ രാവിലെ എട്ടിന് ഫുള്‍ടൈം ശുശ്രൂഷകരായ ജോസ്, ഷാജി, സിസ്റ്റര്‍ മീന, നോബിള്‍ ഐനിഷ് എന്നിവരുടെ നേതൃത്വത്തില്‍ ജപമാലയും തുടര്‍ന്ന് ഫാ. സോജി ദാലിക്കല്‍ ഫാ. ജോബാന്‍ തൊമ്മന എന്നിവര്‍ നേതൃത്വവും നല്കിയ വിടുതല്‍ ശുശ്രൂഷയും നടന്നു.
ഫാ. ജോയി ചേറാടിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ ബര്‍മിംങ്ങ്ഹാം സിറോമലബാര്‍ ചാപ്പിയന്മാരായ ഫാ. സോജി ഓലിക്കല്‍, ഫാ. ജെയ്സണ്‍ കരിപ്പായി, ലങ്കാഷെയര്‍ ചാപ്ലെയിന്‍ ഫാ. മാത്യു ചൂരപ്പൊയ്കയില്‍, സിഡ്നിയില്‍ നിന്നുമെത്തിയ ഫാ സിറിയക് എന്നിവര്‍ സഹകാര്‍മികരായി.
മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നമ്മുടെ കാര്യങ്ങളില്‍ ഇടപെടുമെന്നും, പരിശുദ്ധ അമ്മയോടൊത്ത് പ്രാര്‍ത്ഥിക്കണമെന്നും , നാം സമ്പൂര്‍ണ്ണരായി എളിമപ്പെടണമെന്നും, ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്ത്ഥിക്കുന്നതെന്തും ലഭിക്കുമെന്നും, മാതാപിതാക്കള്‍ മക്കള്‍ക്ക് നല്ല മാതൃക കൊടുക്കണമെന്നും വചന സന്ദേശത്തില്‍ ഫാ. ജോയി പറഞ്ഞു.
അടുത്ത രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ കവന്‍ടിയിലെ സ്റ്റോണ്‍ലി പാര്ക്കില്മാര് ജേക്കബ് മനത്തോടത്ത്, ഫാ.ഡൊമിനിക് വളമ്മനാല്‍ എന്നിവര്‍ സംബന്ധിക്കും. യഹോവായിരെ കണ്വെന്ഷന് നടക്കുന്ന ഓഗസ്റ്റ്, നവംബര്‍ മാസങ്ങളില്‍ നോട്ടിംങ്ങ്ഹാം അദീനയിലായിരിക്കും രണ്ടാം ശനിയാഴ്ച കണ്വെന്ഷന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല