ടി.പി. ചന്ദ്രശേഖരനെ വധിച്ച സംഘത്തിലെ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിച്ചിരുന്ന എംസി അനൂപിനെയാണ് പോലീസ് ബാംഗളൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ പങ്കെടുത്തവരില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് അനൂപ്.
കൊലക്കുശേഷം മേയ് നാലിന് രാത്രി ചൊക്ളിയില്‍ രക്ഷപ്പെട്ടത്തെിയ താന്‍ ടി.കെ. രജീഷിനൊപ്പം പിറ്റേന്ന് മുംബൈക്കും അവിടെനിന്ന് മഹാരാഷ്ട്ര-ഗോവ അതിര്‍ത്തിയിലെ ഗ്രാമത്തിലേക്കും തുടര്‍ന്ന് ബംഗളൂരുവിലേക്കും രക്ഷപ്പെട്ടതായി അനൂപ് മൊഴി നല്കി.
രജീഷ് ഒളിവില്‍ കഴിഞ്ഞ ന്യൂ മുംബൈക്കടുത്ത വാശി സെക്ടര്‍ ഒമ്പതിലെ വീട്ടിലും ഇയാള്‍ കുറച്ചു ദിവസം താമസിച്ചിരുന്നു. അനൂപ്
ഒളിച്ചുതാമസിക്കാനുള്ള ഇടങ്ങള്‍ രജീഷില്നിന്ന് മനസ്സിലാക്കിയാണ് പൊലീസ് ബംഗളൂരുവിലെ ഒളികേന്ദ്രത്തിലത്തെിയത്.
മുംബൈയിലായിരുന്ന ടി.കെ. രജീഷിനെ താനും കിര്‍മാനി മനോജും ചേര്‍ന്നാണ് വിളിച്ചുവരുത്തിയതെന്നും ഇതിന് തലശ്ശേരി മേഖലയിലെ ചില പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശം ഉണ്ടായിരുന്നതായും അനൂപ് മൊഴിനല്‍കിയതായി പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന പി.കെ. കുഞ്ഞനന്തന്േറതടക്കം നാലു നേതാക്കളുടെ പേരുകള്‍ ഇയാള്‍ പറഞ്ഞതായും പൊലീസ് അറിയിച്ചു.
മേയ് നാലിന് രാത്രി ചന്ദ്രശേഖരന്‍െറ ബൈക്കിനെ പിന്തുടര്‍ന്ന കാര്‍ ആള് ചന്ദ്രശേഖരന് തന്നെയെന്ന് ഉറപ്പിച്ചതിനുശേഷം ബൈക്കിനെ മറികടന്ന് മുന്നോട്ടുപോയി. പിന്നീട് രജീഷിന്‍െറ നിര്‍ദേശപ്രകാരമാണ് പെട്ടെന്ന് കാര്‍ തിരിച്ച് നേര്‍ക്കുനേരെ വരുകയായിരുന്ന ബൈക്കില്‍ ഇടിച്ചത്.
രജീഷും കിര്‍മാനി മനോജുമടക്കം ചന്ദ്രശേഖരനെ വെട്ടുന്നത് കണ്ട്, കാര്‍ ഓഫാക്കാതെ പുറത്തിറങ്ങി ഏതാനും തവണ താനും വെട്ടിയതായി ഇയാള്‍ മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു. അനൂപിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല