വീണ്ടും പെട്രോളിന്റെ വില കുറച്ചു. ഇത്തവണ ആസ്ഡയാണ് വിലക്കുറവ് പ്രഖ്യാപനം തുടങ്ങിവെച്ചത്. തങ്ങളുടെ കസ്റ്റമേഴ്സിന് മൂന്ന് പെന്നിയുടെ ഇളവാണ് ആസ്ഡ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് ആസ്ഡയുടെ എതിരാളികളായ സെയ്ന്‍സ്ബെറിയും മോറിസണ്‍സും ഇളവുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അണ്‍ലെഡഡ് പെട്രോളിനും ഡീസലിനുമാണ് ആസ്ഡ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ വര്‍ഷത്തെ തങ്ങളുടെ ഏറ്റവും കുറഞ്ഞ നിരക്കിനാണ് ആസ്ഡ ഇന്ധനം നല്‍കുന്നത്. ഏപ്രിലിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് 11പെന്നി കുറച്ചാണ് ആസ്ഡ ഇന്ധനം വില്‍ക്കുന്നത്.
ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞതാണ് സൂപ്പര്‍മാര്‍ക്കറ്റുകളും വില കുറയ്ക്കാന്‍ കാരണം. എന്നാല്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ഗാരേജുകളും ആഗോളവിപണിയുടെ ചുവട് പിടിച്ച് വിലക്കുറക്കാന്‍ തയ്യാറായിട്ടില്ല. മാര്‍ച്ച് അവസാനത്തോടെ ആഗോള വിപണിയിലെ എണ്ണവില 25 ശതമാനം കുറഞ്ഞെങ്കിലും ഈ കാലഘട്ടത്തില്‍ എണ്ണവിലയിലുണ്ടായിരിക്കുന്ന കുറവ് വെറും രണ്ട് ശതമാനം മാത്രമാണ്. നിലവില്‍ ആസ്ഡയില്‍ പെട്രോളിന് 129.7 പെന്നിയും ഡീസലിന് 134.7 പെന്നിയുമാണ് വില.
ആസ്ഡ വിലക്കുറവ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുളളില്‍ എതിരാളികളും വിലക്കുറവ് ഓഫറുകളുമായി രംഗത്തെത്തി. സെയ്ന്‍സ്ബെറി സൂപ്പര്‍മാര്‍ക്കറ്റും മോറിസണും ലിറ്ററിന് മുന്ന് പെന്നിയുടെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഉടനെയൊന്നും ഇന്ധനവില കുറയ്ക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലന്ന് ടെസ്കോ വ്യക്തമാക്കി. എന്നാല്‍ ആഗോളവിപണിയില്‍ വില കുറയുന്നതനുസരിച്ച് സൂപ്പര്‍മാര്‍ക്കറ്റുകള്‍ വിലകുറയ്ക്കാന്‍ വൈകുന്നത് വിലക്കുറവിന്റെ ഫലം ജനങ്ങളിലെത്തിക്കാന്‍ വൈകുന്നതിന് കാരണമാകുന്നുവെന്ന് വിമര്‍ശനമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല