ഒരു വലിയ ട്രക്ക് ശരീരത്തുകൂടി കയറിയിറങ്ങി പോകുമ്പോഴും ഖല്സകള്ക്ക് വേദനിക്കാറില്ല. എന്നാല്‍ അപകടകരമായ സാഹസിക പ്രവൃത്തികള്‍ കാണിക്കുന്ന തങ്ങളെ അധികൃതര്‍ കണ്ടഭാവം നടിക്കാത്തത് ഇവരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു. പഞ്ചാബില്‍ നിന്ന തെരുവില്‍ സാഹസിക പ്രകടനങ്ങള്‍ കാണിക്കാനെത്തുന്ന ബിര്‍ ഖല്‍സ എന്ന സിഖ് സമൂഹത്തിനാണ് അധികൃതരുടെ അവഗണ.
പഞ്ചാബിലെ തെരുവുകളില്‍ സാഹസിക പ്രകടനങ്ങള്‍ നടത്തി ജീവിക്കുന്ന സിഖ് സമൂഹമാണ് ബിര്‍ ഖല്‍സ. ഒരാളുടെ തലയില്‍ പരസ്പരം പിടിച്ച് തൂങ്ങികിടക്കുക, ട്യൂബ് ലൈറ്റുകള്‍ കടിച്ച് തിന്നുത, വാളുകള്‍ കൊണ്ട് അഭ്യാസ പ്രകടനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ഇവരുടെ പ്രകടനത്തില്‍ പെടുന്നത്. കൂടാതെ ഭാരം കയറ്റിയ വണ്ടി സ്വന്തം ശരീരത്തിലൂടെ കയറ്റി ഇറക്കുക തുടങ്ങിയ അത്യന്തം അപകടകരമായ പ്രവൃത്തികളും ചെയ്യാറുണ്ട്. 10 മുതല്‍ 34 വയസ് വരെ പ്രായമുളള 450 പേരാണ് സംഘത്തിലുളളത്.
സിഖ് സമൂഹത്തില്‍ തലമുറകളായി കൈമാറി വന്ന ഘാട്ക എന്ന മാര്‍ഷല്‍ ആര്‍ട്ടും ഇവര്‍ പഠിക്കുന്നുണ്ട്. സിഖുകാര്‍ക്ക് മാത്രമേ ഇത് പഠിക്കാന്‍ അവകാശമുളളു. അടുത്തിടെ ഇന്ത്യാസ് ഗോട്ട് ടാലന്റ് ടിവി സീരിസീല്‍ ഇവരുടെ പ്രകടനം നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നു.
സിഖുകാര്‍ പരമ്പരാഗതമായി പോരാളികളാണന്നും അതിനാല്‍ തന്നെ വേദന അനുഭവപ്പെടാറില്ലെന്നും ഖല്‍സ ഗ്രൂപ്പിന്റെ സ്ഥാപകനും കോച്ചുമായ കമാല്‍ജിത് സിംഗ് ഖല്‍സ പറഞ്ഞു. മാര്‍ഷല്‍ ആര്ട്സുകളായ കുങ്ഫുവിനും മറ്റും ഇവിടെ വലിയ അംഗീകാരം ലഭിക്കുന്നുണ്ട്. എന്നാല്‍ സിഖുകാരുടെ സ്വന്തം മാര്‍ഷല്‍ ആര്‍ട്ടായ ഘാട്ക മണ്മറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനെ വീണ്ടെടുത്ത് പുതുതലമുറക്ക് പറഞ്ഞുകൊടുക്കുകയാണ് ഖല്‍സ സമൂഹത്തിന്റെ ലക്ഷ്്യമെന്നും കമാല്‍ജിത് പറഞ്ഞു.
എന്നാല്‍ അധികൃതര്‍ പലപ്പോഴും തങ്ങളോട് അവഗണകാട്ടുകയാണ് പതിവെന്ന് കമാല്‍ജിത് പരാതിപ്പെട്ടു. വളരെ അപകടം പിടിച്ച തൊഴിലാണിത്. അപകടം നടന്നാല്‍ അധികൃതര്‍ തിരിഞ്ഞ് നോക്കാറില്ല.
കണക്കുകൂട്ടലില്‍ വന്ന ചെറിയൊരു പിഴവ് കാരണം ഒരാളുടെ തലയില്‍ കോടാലി കൊണ്ട വെട്ടേറ്റു. മറ്റൊരാള്‍ അഗ്നിവിഴുങ്ങുന്ന പ്രകടനത്തിനിടക്ക് പെട്രോളിന് പകരം മണ്ണെണ്ണ വായില്‍ കൊണ്ട് ഗുരുതരമായ പൊളളലേറ്റു. ഇരുവരും മാസങ്ങളായി ആശുപത്രിയിലാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ലന്നും കമാല്‍ജിത് സിംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല