ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയാണ് ഇടവപ്പാതിയിലെ യാമിനിയെ അവതരിപ്പിക്കുന്നത്. തമിഴ് ചിത്രത്തിലൂടെ സിനിമിയില്‍ അരങ്ങേറ്റം കുറിച്ച ഈ കലാകാരി മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. മോഡേണ്‍ വേഷത്തിലും വാസവദത്ത എന്ന നര്‍ത്തകിയായും രണ്ടു മുഖത്തില്‍ ഉത്തര സ്‌ക്രീനിലെത്തുന്നു.
”ലെനിന്‍ സാറിനെപ്പോലെ പ്രശസ്തനായ ഒരു സംവിധായകന്റെ ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. എനിക്ക് വളരെ ശക്തമായ കഥാപാത്രത്തെയാണ് അദ്ദേഹം നല്കിയത്. അമ്മ ഊര്‍മ്മിള ഉണ്ണിയേയും ചേച്ചി സംയുക്തയേയും പ്രേക്ഷകര്‍ സ്വീകരിച്ചതുപോലെ എന്നേയും സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ്. എന്റെ റോള്‍ മോഡല്‍ അമ്മയാണ്.”-ഉത്തര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല