ലണ്ടന്‍: ബ്രിട്ടനിലെ മുസ്ലിംകള് രാഷ്ട്രത്തിന്റെ മൂല്യത്തെയും പാരമ്പര്യത്തെയും ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പറഞ്ഞു. എല്ലാ സമുദായത്തിന്റേയും വികാരങ്ങള്‍ മാനിച്ചുള്ള ഐക്യസമൂഹത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും കാമറോണ്‍ വ്യക്തമാക്കി.
രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയസാമുദായിക ചേരിതിരിവ് ഇല്ലെന്നും എന്നാല്‍ തീവ്രനിലപാടുകളെ എതിര്‍ക്കാന്‍ മന്ത്രിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ തയ്യാറാകണമെന്നും കാമറോണ്‍ അഭിപ്രായപ്പെട്ടു.
തീവ്രനിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിക്കില്ലെന്നും മ്യൂണിക്കില്‍ നടന്ന സുരക്ഷാസമ്മേളനത്തില്‍ കാമറോണ്‍ പറഞ്ഞു. രാജ്യത്തിലെ ചില മുസ്ലിംകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിയില്‍ ഭീതിയുണര്ത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കാമറോണിന്റെ പ്രസ്താവന.
രാജ്യത്ത് മുസ്ലിം മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ നീറിപ്പുകയുന്നുണ്ട്. മറ്റു സമുദായങ്ങള്‍ക്ക് നല്കുന്ന പ്രാധാന്യം മുസ്ലിം സമുദായത്തിന് ലഭിക്കുന്നില്ലെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൂടാതെ മുസ്ലിംകള്ക്കെതിരായ നടപടികള്‍ക്ക് സമൂഹത്തില്‍ പരോക്ഷമായി അംഗീകാരം ലഭിക്കുന്നുണ്ടെന്നും കണ്‍സര്‍വേറ്റിവ് ചെയര്മാന് ബരോനസ് വാര്‍സി ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല