1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2012

എഡിറ്റോറിയല്‍

യു കെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മ വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.സംഘടനയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അടുത്ത കാലത്ത് സംഘടനയില്‍ ഉണ്ടായിരുന്നു.തികച്ചും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട യുക്മ നേതൃത്വത്തിലെ ചിലരുടെ തികച്ചും ഏകാധിപത്യപരമായ നിലപാടുകള്‍ ആയിരുന്നു സംഘടനയെ ഈ വിഷമസന്ധിയില്‍ ആക്കിയത്.അടുത്ത മാസം നടക്കേണ്ട തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനും എങ്ങിനെയും അധികാരത്തില്‍ കടിച്ചു തൂങ്ങുവാനും വേണ്ടി ചിലര്‍ നടത്തിയ നീക്കങ്ങള്‍ സന്ഘ്ടനയെക്കുറിച്ച് യു കെ മലയാളികളുടെ മനസുകളില്‍ ഉണ്ടായിരുന്ന പ്രതിച്ഛായയില്‍ ഇടിവുണ്ടാക്കി എന്ന് പറയാതെ വയ്യ.

നാഷണല്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ഒരു മുറിക്കുള്ളില്‍ ഇരുന്നു പരസ്പരം പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യമാക്കേണ്ടി വന്നതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും യുക്മ നേതാക്കള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.സഹപ്രവര്‍ത്തകരെ വിശ്വാസത്തില്‍ എടുക്കുന്നതില്‍ യുക്മ പ്രസിഡണ്ടിന് വന്ന പിഴവ് ചൂണ്ടിക്കാണിക്കാതെ വയ്യ.നേതാക്കളുടെ പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വന്നപ്പോഴും വാ മൂടിയിരുന്ന നേതാവിന് തന്നെയാണ് സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതില്‍ മുഖ്യ പങ്ക്.എന്തായാലും അവസാന നിമിഷമെങ്കിലും തിരഞ്ഞെടുപ്പ്‌ നടപടികളുമായി മുന്നോട്ടു പോകുമെണ്ണ്‍ പ്രഖ്യാപിച്ച പ്രസിഡണ്ടിന്റെ നടപടിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.ഒപ്പം വാഗദാനങ്ങളില്‍ വിശ്വസ്തത കാണിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

സ്വന്തമായി ഒരു പത്രക്കുറിപ്പ്‌ ഇറക്കാന്‍ കഴിയാത്ത സെക്രട്ടറി ഈ സ്ഥാനത്ത് തുടരാന്‍ യോഗ്യനാണോ എന്ന് ഒരു ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.ഒരു റീജിയന്‍ സെക്രട്ടറിയെ തരംതാണ രീതിയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ തൂലിക ചലിപ്പിച്ച സെക്രട്ടറി സ്വന്തം സ്ഥാനത്തെയാണ് യഥാര്‍ത്ഥത്തില്‍ ചെറുതാക്കിയത്. യുക്മ ജെനെറല്‍ ബോഡിയുടെ തീരുമാനങ്ങള്‍ രണ്ടര മാസം പൂഴ്ത്തി വച്ചതിന് പിന്നിലെ രഹസ്യ അജണ്ട എന്തായിരുന്നുവെന്ന് അംഗ സന്ഘ്ടനകളോട് വ്യക്തമാക്കുവാനുള്ള ബാധ്യത സെക്രട്ടറിക്കുണ്ട്.ഇതിനു വിശദീകരണം ആവശ്യപ്പെട്ട് ഞങ്ങള്‍ അയച്ച ഇമെയിലിന് ഇന്നുവരെ മറുപടി തരാനുള്ള സാമാന്യ മര്യാദ പോലും സെക്രട്ടറി കാണിച്ചില്ല എന്നത് ഏറെ ആശ്ചര്യപ്പെടുത്തുന്നു.

എന്തായാലും നാളെ കാടിഫില്‍ നടക്കുന്ന യുക്മ എക്സിക്യുട്ടിവ് കമ്മിറ്റിയില്‍ സംഘടനയെ ശക്തമാക്കുന്ന ജനാധിപത്യപരമായ തീരുമാനങ്ങള്‍ യുക്മ നേതൃത്വം കൈക്കൊള്ളുമെന്ന പ്രതീക്ഷയാണ്ഞങ്ങള്‍ക്കുള്ളത്.നിലവിലുള്ള ഭാരവാഹികള്‍ തുടര്‍ന്നും യുക്മയെ നയിക്കണമോ വേണ്ടയോ എന്ന് യുക്മയിലെ അംഗ സംഘടനകള്‍ ജനാധിപത്യപരമായി തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കട്ടെ. യുക്മ പ്രവര്‍ത്തന കലണ്ടര്‍ പ്രകാരമുള്ള ജൂലൈ എട്ടിന് തന്നെ തിരഞ്ഞെടുപ്പ്‌ നടത്താനുള്ള തയ്യാറെടുപ്പുകള്‍ നേതൃത്വം നടത്തണം.യുക്മ പ്രസിഡന്‍റ് പുറത്തിറക്കിയ പത പ്രസ്താവന അതിന്‍റെ സൂചനയായാണ് ഞങ്ങള്‍ കരുതുന്നത്.ഷോര്‍ട്ട് നോട്ടീസില്‍ നടക്കുന്ന നാളത്തെ മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവരുടെ അഭിപ്രായവും പരിഗണിക്കണം.സാങ്കേതികതയുടെ പേരില്‍ തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള നീക്കം നടന്നാല്‍ അത് സംഘടനയുടെ പെട്ടിയിലെ അവസാനത്തെ ആണി ആയിരിക്കുമെന്ന കാര്യം ഓര്‍മിപ്പിക്കട്ടെ.ഒപ്പം എനിക്ക് ശേഷം പ്രളയം എന്ന മനോഭാവം യുക്മ നേതാക്കള്‍ മാറ്റുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.