രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് മമത ബാനര്‍ജി. അബ്ദുള്‍ കലാം, മന്‍മോഹന്‍ സിങ്, സോമനാഥ് ചാറ്റര്‍ജി എന്നിവരുടെ പേരുകളാണ് മമത നിര്‍ദ്ദേശിയ്ക്കുന്നത്. മുലയം സിംഹ് യാദവും ഈ പേരുകള്‍ നിര്‍ദ്ദേശിച്ചു,ഇതോടെ പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്വപ്നം പൊലിയുമെന്ന് ഉറപ്പായിരിയ്ക്കുകയാണ്.
മന്‍മോഹന്‍ സിംങ് രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മാറിയാല്‍ ഒഴിയുന്ന പ്രധാനമന്ത്രി കസേരയും സ്വപ്നം കാണാന്‍ പ്രണബ് മുഖര്‍ജിയ്ക്ക് കഴിയില്ല. ഈ നീക്കത്തേയും മമത ബാനര്‍ജി തുണയ്ക്കില്ലെന്നതിനാലാണ് ഇത്.സിപിഎമ്മിനോട് ഉടക്കി നില്‍കുന്ന മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ വേണമെങ്കില്‍ തുണയ്ക്കാമെന്നാണ് മമതയുടെ നിലപാട്. ഇത് ബംഗാളില്‍ സിപിഎമ്മിന് ഒരു കൊട്ട് കൊടുക്കുക എന്നതാണ് ഈ പിന്തുണയിലൂടെ മമത ലക്ഷ്യമിടുന്ന അടവ്.
കോണ്‍ഗ്രസ് നിര്‍ദ്ദേശിയ്ക്കുന്നത് പ്രണബിനെയാണെങ്കിലും അത് യു പി എ യുടെ നിര്‍ദ്ദേശമല്ലെന്ന് മമത വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍മ്മിപ്പിച്ചു.ന്‍മോഹന്‍സിംഗിന്റെ പേര് നിര്‍ദേശിച്ചത് കോണ്‍ഗ്രസിന് പുതിയ തലവേദനയാകും. രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയം കൂടുതല്‍ കുഴഞ്ഞുമറിയുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കൂട്ടുമുന്നണി സര്‍ക്കാറില്‍ ഒരുമയോടെ ഒന്നും സംഭവിക്കില്ലെന്നാണ് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ബി.ജെ.പി പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല