ലണ്ടന്‍: പരിചരണത്തിന് വിധേയമായ രോഗിയെക്കുറിച്ച് സെക്സിയായുളള തമാശ പറഞ്ഞതിന് പുറത്താക്കിയ നഴ്സിനെ തിരിച്ചെടുക്കണമെന്ന് കോടതി ഉത്തരവ്. മുതിര്‍ന്ന സ്റ്റാഫ് നേഴ്സ് ലോറ ബൊവാട്ടറെ തിരിച്ചെടുക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
സെന്‍ട്രല്‍ മിഡില്‍സെക്സിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു ലോറ. എന്നാല്‍ അത്യാവശ്യഘട്ടമായതിനാല് സഹപ്രവര്‍ത്തകയ്ക്കൊപ്പം മറ്റൊരു രോഗിയെ പരിചരിക്കാന്‍ തയ്യാറാവുകയായിരുന്നു. പരിചരണവേളയില് രോഗിയെക്കുറിച്ച് അശ്ലീലകരമായ കമന്റ് നടത്തി എന്നതായിരുന്നു പരാതി.
തുടര്‍ന്ന് ലോറയെ കുറ്റക്കാരിയായി കണ്ടെത്തുകയും പിരിച്ചുവിടുകയുമായിരുന്നു. ഇതിനെതിരേ ലോറ വാട്ട്ഫോര്‍ഡ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്നായിരുന്നു അപ്പീല്‍ കോടതിയെ സമീപിച്ചത്.
അപ്പീല്‍ കോടതി ജഡ്ജി ലോര്‍ഡ് ബണ്ട്ടണ് ലോറയെ തിരിച്ചെടുക്കണമെന്ന് വിധിക്കുകയായിരുന്നു. നേരത്തേ ടോറി എം.പിയും മുന്‍ നേഴ്സുമായിരുന്ന നദീന്‍ ഡോറിസ് ലോറയെ പിരിച്ചുവിട്ട നടപടിക്കെതിരേ രംഗത്തെത്തിയിരുന്നു. അതിനിടെ വിധിയെക്കുറിച്ച് പ്രതികരിക്കാന്‍ ലോറ തയ്യാറായില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല