ഗ്രീസ്: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടിക്ക് അധികാരം ലഭിക്കുകയാണങ്കില്‍ രാജ്യത്തുളള വിദേശികളെയെല്ലാം നാടുകടത്തുമെന്ന് ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടിയുടെ നേതാവ്. ആശുപത്രികളിലും നഴ്‌സറികളിലും റെയ്ഡ് നടത്തി വിദേശികളുടെ കുട്ടികളെ പുറത്താക്കുമെന്നും കഴിഞ്ഞ ദിവസം നടന്ന ഇലക്ഷന്‍ ക്യാമ്പെയ്ന്‍ റാലിയില്‍ നേതാക്കള്‍ പറഞ്ഞു. നേതാവിന്റെ പ്രസംഗം കൈയ്യടികളോടെയാണ് ജനങ്ങള്‍ വരവേറ്റത്. ആതന്‍സില്‍ നടന്ന റാലിയില്‍ ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടിയുടെ എംപി ഇല്ലിയാസ് പനാജിയേറ്റേഴ്‌സ് ആണ് വിവാദ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഞയറാഴ്ച നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പില്‍ വിദേശികളെ അനുകൂലിക്കുന്ന സംഘടനകളെ പുറത്താക്കാനും ഗോള്‍ഡന്‍ ഡോണ്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. മെയ് ആറിന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാലാണ് പുതിയ തെരഞ്ഞടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗോള്‍ഡണ്‍ ഡോണ്‍ പാര്‍ട്ടി ഏഴ് ശതമാനം വോട്ട് നേടിയിരുന്നു. രാജ്യത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ ശകതമായ പ്രചാരണമാണ് ഗോള്‍ഡന്‍ ഡോണ്‍ പാര്‍ട്ടി അഴിച്ചുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ വച്ച് ഗോള്‍ഡന്‍ ഡോണ്‍ നേതാവ് ഇല്ലിയാസ് കാസിഡിയാറസ് സിറിസ് പാര്‍ട്ടി നേതാവ് റേന ഡോറുവിനെതിരെ ഗ്ലാസിലെ വെളളം വലിച്ചെറിയുകയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ ലിയാന കാനെല്ലിയുടെ മുഖത്തടിക്കുകയും ചെയ്തിരുന്നു. ഈ പ്രകടനം ചാനല്‍ ലൈവായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല