കഴിഞ്ഞ മാസം ഗ്രേറ്റ്യാര്‍മൗത്തില്‍ മരിച്ച ആറുവയസുകാരി സ്വാതിമോളുടെ മൃതദേഹം ഇക്കഴിഞ്ഞ ശനിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി.ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ദുബായ് വഴി എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം രാവിലെ ഏഴു മണിയോടെ ബന്ധുമിത്രാദികള്‍ ഏറ്റുവാങ്ങി കുട്ടിയുടെ പിതാവ് രമേഷിന്റെ സ്വദേശമായ റാന്നിയിലേക്ക് കൊണ്ടുപോയി.ഉച്ചയ്ക്ക് 12 മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.രമേശിനും രാജിയ്ക്കും ഇളയകുട്ടി സിതാരയ്ക്കും പുറമേ ഗ്രേറ്റ് യാര്മോത്തിലെ ജോണ്‍,സുബിന് എന്നീ സുഹൃത്തുക്കളും മൃതദേഹത്തെ അനുഗമിച്ചിരുന്നു.
സ്വാതിമോളുടെ ആകസ്മിക നിര്യാണത്തിലും തുടര്‍ന്നും രമേശിനും കുടുംബത്തിനും ഗ്രേറ്റ് യാര്മോത്ത് മലയാളികള്‍ക്കും താങ്ങും തണലുമാവുകയും സഹായ സഹകരണങ്ങള്‍ ചെയ്യുകയും ചെയ്ത ഏവര്‍ക്കും രമേശും കുടുംബവും ഗ്രേറ്റ് യാര്മോത്ത് മലയാളി അസോസിയേഷന് നേതൃത്വവും പ്രത്യേകം നന്ദി അറിയിച്ചു.
വിസ നടപടികളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി ചെയ്തു തന്ന ഉപകാരങ്ങളും അവര്‍ പ്രത്യേകം അനുസ്മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല