ഇംഗ്ലണ്ടിന്റെ തലസ്ഥാന നഗരി നാളെ വിശ്വാസാഗ്നിയാല്‍ ജ്വലിക്കും. യുകെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ലണ്ടന്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്നതിന് ആയിരങ്ങള്‍ നാളെ ലണ്ടന്‍ നഗരത്തിലേക്ക് ഒഴുകിയെത്തും. എട്ട് മണിക്കാരംഭിക്കുന്ന ഏകദിന ഉപവാസത്തില്‍ സംബന്ധിക്കുന്നതിന് വിശ്വാസികള്‍ കണ്‍വെന്‍ഷന്‍ വേദിയായ കോര്‍പ്പസ് ക്രൈസ്റ്റ് ദേവാലയത്തില്‍ സമയത്ത് എത്തുന്നതിന് വിശ്വാസികള്‍ പുലര്‍ച്ചെ തന്നെ യാത്ര തിരിക്കും.
പ്രഥമ ലണ്ടന്‍ കണ്‍വെന്‍ഷന്‍ വഴി ലഭിച്ച അനുഗ്രഹമഴയുടെ ദൈവീക മഹത്വത്തിന് നന്ദി പ്രകാശിപ്പിക്കുന്നതിനും ദൈവീക ചിന്തകളെ സ്വാംശീകരിക്കുന്നതിനും ഉതകുന്ന കണ്‍വെന്‍ഷന്‍ നയിക്കുന്നത് ഫാ. സോജി ഓലിക്കലും യുകെ സെഹിയോന്‍ മിനിസ്ട്രിയുമാണ്. ഫാ. ഇന്നസെന്റ് പുത്തന്‍തറയുടെ നേതൃത്വത്തില്‍ ലണ്ടന്‍ കണ്‍വെന്‍ഷന് സജ്ജീകരണങ്ങള്‍ ക്രമീകരിക്കുന്നതിലും വിശ്വാസികളെ സ്വീകരിക്കുന്നതിലും ഒരുക്കങ്ങള്‍ നടന്നു വരുന്നു.
കുട്ടികളെ ശുശ്രൂഷ നടക്കുന്ന ദേവാലയങ്ങളില്‍ ആക്കിയതിന് ശേഷം മാതാപിതാക്കള്‍ പ്രധാന ധ്യാനവേദിയിലേക്ക് വരുന്നതുവഴി സമയലാഭവും കുട്ടികള്‍ക്ക് കൂടുതല്‍ വചനവും കേള്‍ക്കാന്‍ സഹായകമാകും. ധ്യാനം വൈകിട്ട് 4ന് സമാപിക്കും.
പ്രധാന ധ്യാനവേദി: CATHOLIC PARISH OF CORPUS CHRIST ROMFORD RM5 2AP
5-12 വയസ് പ്രായമുള്ള കുട്ടികളുടെ ധ്യാനവേദി:CHASE AROSE BAPTIST CHURCH 83CHASE CROSE RM5 3PL
12 വയസിന് മേല്‍പ്രായമുള്ള കുട്ടികളുടെ ധ്യാനവേദി: ASCENSION CHURCH COLLIER ROAD RM5 2BA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല