തമിഴ് സൂപ്പര്‍ ഹിററ് സംവിധായകന് ശങ്കര്‍ ബിഗ് ബജററ് ചിത്രവുമായ് വീണ്ടുമെത്തുന്നു ‘തേര്‍ത്തല്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.വിക്രമാണ് നായകന്.പേരു സൂചിപ്പിക്കുന്നതു പോലെ രാഷ്ട്രീയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്. റഹ്മാനാണ്.ശുഭയുടെതാണ് തിരക്കഥ.ഏറെ വ്യത്യസ്തമായ പ്രമേയമാണെന്നാണ് സംവിധായകന് അവകാശപ്പെടുന്നത്.
നിരവധി നായികമാരുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നുവെങ്കിലും സാമന്തക്കാണ് നറുക്കു വീണിരിക്കുന്നത്.180 ദിവസത്തെ ഡേററിന് 120 കോടിയാണ് സാമന്തയുടെ പ്രതിഫലം എന്നാണ് കോളിവുഡ് സംസാരം.
വിക്രം ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്ന താണ്ഡവത്തിനു ശേഷമാകും തേര്ത്തലിന്റെ ചിത്രീകരണം ആരംഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല