ഒരു നിര്‍മ്മാതാവിനോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ മലയാള സിനിമയില്‍ വിവാദനായിക.യായിരുന്ന നിത്യ മേനോന്‍ തെലുങ്കിലും വിവാദമാകുന്നു.പ്രശസ്ത നടന്‍ പ്രഭാസിനെ അറിയില്ലെന്ന് ഒരഭിമുഖത്തില്‍ നിത്യ പറഞ്ഞതാണ് ഏറെ വിവാദമുണ്ടാക്കിയിരിക്കുന്നത്.
അധികം തെലുങ്കു ചിത്രങ്ങളൊന്നും കാണാത്തതുക്കൊണ്ടാണ് തനിക്ക് പ്രഭാതിനെ അറിയാത്തതെന്ന് നിത്യ പിന്നീട് വിശദീകരിച്ചു.എന്നാല്‍ നിത്യയും നിതിനും ജോഡികളായി അഭിനയിച്ച ഇഷ്‌ക്ക് എന്ന തെലുങ്കു ചിത്രത്തിന്റെ നൂറാം ദിനാഘോഷ ചടങ്ങില്‍ നിത്യക്കു ഷീല്‍ഡ് സമ്മാനിച്ചത് പ്രഭാസായിരുനു.
തന്നെ അറിയില്ലെന്നു പറഞ്ഞ നിത്യക്ക് തന്റെ സിനിമകളുടെ ഡി.വി.ഡി.കള്‍ പ്രഭാത് അയച്ചുകൊടുത്തുവെന്നും പിന്നീട് തിത്യ പ്രഭാസിനെ നേരില്‍ ചെന്നു കണ്ടുവെന്നുമൊക്കെയാണ് ടോളിവുഡ് സംസാരങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല