1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2012

ആറാമത് കല്ലറസംഗമം ന്യൂ കാസ്റ്റിലില്‍ ആഘോഷമായി കൊണ്ടാടി. നാട്ടില്‍ നിന്നെത്തിയകാരണവര്‍മാരും, കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോര്‍ജ്ജ് മഠത്തില്‍ കുന്നേലിന്റെ സാന്നിധ്യവും പ്രോഗ്രാം വന്‍ വിജയമാക്കി മാറ്റി.
കുട്ടികളുടെ വെല്‍ക്കം ഡാന്‍സും നിരവധി കലാപരിപാടികളും കൊണ്ട് സംഗമം അരങ്ങുതകര്‍ത്തു. പതിവിലും വിപരീതമായി ഒരു രാത്രിയും പകലും എല്ലാവരും ഒന്നിച്ചു ചിലവഴിച്ചത് ആര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരനുഭവമായി മാറി. സാബു പറപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തോടെ പരിപാടികള്‍ക്ക് ഉച്ചയോടെ തുടക്കമായി.

ഇന്‍ഡോ ബ്രിട്ടന്‍ എജുക്കേഷണല്‍ കള്‍ച്ചറല്‍ എക്‌സേഞ്ച് യാഥാര്‍ത്ഥ്യമായപ്പോള്‍ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ജോര്‍ജ്ജ് മഠത്തിക്കുന്നേല്‍ ആദ്യമായി യുകെയില്‍ എത്തി. അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗം എല്ലാവരെയും ആനന്ദ നിര്‍വൃതിയിലാക്കി.

കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കല്ലറയില്‍ വര്‍ഷങ്ങളായി നില്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആഷിന്‍സിറ്റി ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെയും എം.ഡി ജിജോ മാധവപ്പള്ളിയുടെയും കല്ലറക്കാരുടെ പ്രിയങ്കരനായ അളിയന്‍ തോമസ് വാരിക്കാട്ടിന്റെയും നാടിനോടും, താന്‍ പഠിച്ച സ്‌കൂളിനോടുമുള്ള ആത്മാര്‍ത്ഥതയാണ് ഇന്നു കേരളത്തിനും ഇന്ത്യയ്ക്കു പോലും അഭിമാനകരമായിത്തീര്‍ന്നത് എന്ന് പറയുവാന്‍ അദ്ദേഹം വിനിയോഗിച്ചു.

നമ്മള്‍ എവിടെ ആയിരുന്നാലും നമ്മുടെ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ മറക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം കലാപരിപാടികള്‍ രാത്രി വൈകും വരെ തുടര്‍ന്നു. ഏറെ വൈകി അവസാനിച്ച കലാപരിപാടികളും കായിക പരിപാടികളും ജിജോ മാധവപ്പള്ളിയുടെ ഔദ്യോഗിക നന്ദി പ്രകാശനത്തോടെ അവസാനിച്ചു.യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ അളിയന്‍മാരെയും പെങ്ങന്‍മാരെയും പ്രത്യേതം നന്ദി അറിയിച്ചു.അത്താഴ വിരുന്നിനു ശേഷം വെളുക്കുന്നതുവരെയും സ്ത്രീകളും കുട്ടികളും ഹാളില്‍ സമയം ചെലവഴിച്ചു.

പിറ്റേദിവസത്തെ പ്രഭാത ഭക്ഷണത്തിനു ശേഷം 10മണിയോടുകൂടി പിരിയുമ്പോള്‍ ആര്‍ക്കും ന്യൂ കാസ്റ്റില്‍ വിട്ടുപോകാന്‍ മനസു വന്നില്ല. പലരും സംഘാടകരായസാബു പാറപ്പള്ളില്‍, ജിജോ മാധവപ്പള്ളി, ജൂബി മുടക്കൊടിയില്‍, ജോബി ജോര്‍ജ്ജ് തടത്തില്‍, ജോണ്‍ നിറവട്ടനയില്‍, കുഞ്ഞുമോന്‍ മുണ്ടയ്ക്കപ്പറമ്പില്‍ എന്നിവരുടെ വീടുകളില്‍ ഒത്തുകൂടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.