1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2012

യൂറോപ്പിലെതന്നെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു.കെ.കെ.സി.എയുടെ പതിനൊന്നാമത് കണ്‍വന്‍ഷന് ഇനി 13 നാള്‍ മാത്രം. വര്‍ഷത്തിലൊരിയ്ക്കല്‍ മാത്രം എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കാണാനായി ഓരോ ക്നാനായക്കാരനും കൊതിയ്ക്കുന്ന അപൂര്‍വ്വ നിമിഷം. മാല്‍വേണ്‍ ഹില്‍സിന്റെ മലനിരകള്‍ യു.കെയിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മയ്ക്കായി ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നു. യൂണിറ്റുകമ്മിറ്റികള്‍ മുതല്‍ സെന്റ്ര്‍ കമ്മിറ്റികള്‍ വരെ എല്ലാ പ്രധാന വേദികളും ക്നാനായ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാന്‍ അശ്രാന്തം പരിശ്രമിച്ച് കൊണ്ടിരിയ്ക്കുകയാണ്.

ആയിരക്കണക്കിന് ക്നാനായക്കാര്‍ മാല്‍വേണ്‍ മലനിരകളെ പ്രകമ്പനം കൊള്ളിച്ച് തങ്ങളുടെ സമുദായ റാലിയില്‍ അണിനിരക്കുമ്പോള്‍ അത് കണ്‍വന്‍ഷന്‍ ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളായി മാറും. സാംസ്കാരികനായകരും മറ്റും പങ്കെടുക്കുന്ന കണ്‍വന്‍ഷന്റെ പ്രധാനകവാടവും വീഥിയുമെല്ലാം കമനീയമായി അലങ്കരിച്ചിരിയ്ക്കുന്നത് ഏറ്റവും ആധുനികമായ ടെക്നോളജി ഉപയോഗിച്ചുകൊണ്ടാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ ജൂബിലിയാഘോഷങ്ങള്‍ക്കുശേഷം പ്രവാസികളെ വളരെയധികം ആകര്‍ഷിയ്ക്കാന്‍ പോകുന്ന ഒന്നാണ് ഈ കണ്‍വന്‍ഷന്‍.

കണ്‍വന്‍ഷന്റെ ചരിത്ര വിജയത്തിനായി സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ലേവി പടപുരക്കല്‍, മാത്തുക്കുട്ടി ആനകുത്തിക്കല്‍, സാജന്‍ പടിക്കമ്യാലില്‍,ജിജോ മാധവപ്പിള്ളില്‍, ജോബി ഐത്തില്‍, തങ്കച്ചന്‍ കനകാലയം, സ്റബി ചെറിയാക്കല്‍, വിനോദ് മാണി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകം കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.