സൌത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന് (സീമ) സംഘടിപ്പിക്കുന്ന മാമാങ്കം ജൂലൈ ഏഴിന് ഈസ്റ്റ് ബോണില്‍ നടക്കും മലയാളഭാഷയും കലയും സംസ്കാരവും പൈതൃകവും വളര്‍ത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള ഈ പരിപാടിയില്‍ ഇംഗ്ലണ്ടിലെ ആയിരത്തിലേറെ മലയാളി കുടുംബങ്ങള്‍ സംബന്ധിക്കും.
ഇനി മൂന്നാഴ്ച മാത്രം ശേഷിക്കെ പരിപാടിയുടെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.കേരളത്തിന്റെ മതസൗഹാര്‍ദവും പാരമ്പര്യവും വിൡച്ചോതുന്ന പരമ്പരാഗത നൃത്തരൂപങ്ങള്കോര്ത്തിണക്കി മാമാങ്കം എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈസ്റ്റ്ബോണിലെ ബിഷപ്പ് ബെല്സ്കൂള് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ഈസ്റ്റ്ബോണ്‍ എം.പി. സ്റ്റീഫന്‍ ലോയിഡ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നതോടെ മാമാങ്കത്തിന് തുടക്കമാകും.ഭരതനാട്യം, മാര്‍ഗംകളി, ഒപ്പന, ബോളിവുഡ് ഡാന്‍സുകള്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് തീപാറും പോരാട്ടങ്ങള്‍ നടക്കുക. അന്‍പതോളം ടീമുകള്‍ ഇതുവരെ പേരുകള്‍ രജിസ്ടര്‍ ചെയ്തു കഴിഞ്ഞു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും , ട്രോഫിയും സമ്മാനമായി നല്‍കും
കേരളത്തിലെയും യുകെയിലെയും നിരവധി കലാകാരന്മാര് പരിപാടികള്‍ അവതരിപ്പിക്കും. ബ്രിട്ടീഷ് മലയാളികളുടെ പുതുതലമുറയില്‍ മാതൃഭൂമിയോടുള്ള സ്നേഹതീക്ഷ്ണത ജ്വലിപ്പിക്കുന്നതിനാണ് മാമാങ്കം നടത്തുന്നതെ്ന് അസോസിയേഷന് ഭാരവാഹികളായ സണ്ണി തോമസ്, ജോസഫ് അരയത്തേല്‍, ഡേവിഡ്സണ് പാപ്പച്ചന്, ജിബി കെ ജോസഫ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.seema.org.co.uk എന്ന സൈറ്റില്‍ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല