1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2012

പതിനാറ് വയസ്സില്‍ താഴെയുളള കുട്ടികള്‍ രാത്രി ഒന്‍പത് മണിക്ക് ശേഷം ഒറ്റക്ക് നഗരത്തില്‍ ചുറ്റിതിരിയാന്‍ പാടില്ലന്ന് പോലീസ് അധികാരികള്‍. ബാന്‍ഗോറിലും നോര്‍ത്ത് വെയില്‍സിലുമാണ് രാത്രി ഒന്‍പതിന് ശേഷം കുട്ടികള്‍ വീട്ടിലെത്തിയിരിക്കണമെന്ന നിയമം നടപ്പിലാക്കിയിരിക്കുന്നത്. ആരെങ്കിലും നിയമം തെറ്റിച്ചാല്‍ മൂന്ന് മാസം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കും സ്വന്തം പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെടുക. തദ്ദേശിയരായ ആളുകളുടേയും സന്ദര്‍ശകരുടേയും ജീവിതം കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പോലീസ് ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ പുതിയ നിയമത്തിനെതിരേ തദ്ദേശവാസികള്‍ രംഗത്ത് വന്നു കഴിഞ്ഞു.
നിയമം തെറ്റിക്കുന്നവര്‍ക്ക് 2,500 പൗണ്ട് വരെ പിഴശിക്ഷയോ മൂന്ന് മാസം തടവോ ലഭിക്കാവുന്നതാണ്. ഈ നിയമത്തിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നുകഴിഞ്ഞു. നോര്‍ത്ത്‌കൊറിയ പോലൊരു രാജ്യത്ത് നടപ്പിലാക്കുന്ന തരത്തിലുളള നിയമങ്ങളാണ് ഇതെന്നും നോര്‍ത്ത് വെയില്‍സ് പോലൊരു പ്രദേശത്ത് ഇത്തരത്തിലുളള നിയമത്തിന്റെ ആവശ്യമില്ലന്നും സംഘടനകള്‍ പ്രതികരിച്ചു. പതിനഞ്ച് വയസ്സേയുളളു എന്ന കാരണത്താല്‍ കുട്ടികള്‍ക്ക് സ്വന്തം പ്രദേശത്തെ റോഡില്‍ കൂടി തനിച്ച് പോകാന്‍ പാടില്ല എന്ന നിയമം കാടത്തമാണന്ന് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പ് ബിഗ് ബ്രദര്‍ വാച്ച് ചൂണ്ടിക്കാട്ടി.
ആറ് മാസത്തേക്കാണ് നിലവില്‍ നിയമം നടപ്പിലാക്കുന്നത്. നിലവില്‍ നോര്‍ത്ത് വെയില്‍സിലെ എല്ലാ പൊതുസ്ഥലങ്ങളിലും പാര്‍ക്കിംഗ് ഏരിയകളിലും , 24 തെരുവുകളിലും നിയമം ബാധകമാണ്. ചെറുപ്പക്കാരുടെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ പുതിയ നിയമത്തിന് കഴിയുമെന്ന് ഇന്‍സ്‌പെക്ടര്‍ സൈമണ്‍ ബാരാസ്‌ഫോര്‍ഡ് പറഞ്ഞു. എന്നാല്‍ പുതിയ നിയമത്തിന് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാന്‍ സാധിക്കില്ലന്ന് വെയ്ല്‍സിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ കെയ്ത് ടോവ്‌ലര്‍ പറഞ്ഞു. രാത്രി ജോലികഴിഞ്ഞ് എത്തുന്ന യുവാക്കളെയാകും നിയമം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.