അച്ഛന് നാലുകാലില്ലാത്ത ഒരു കാള!
നടക്കുമ്പോള്‍ മണികിലുക്കങ്ങളും,
മുക്രകളും ഇല്ലാത്ത ഇരുകാലി കാള
പ്രായത്തിന്റെ തളര്‍ച്ചകളില്‍
നിക്കോട്ടിന്റെ രാസ ദോഷങ്ങളറിയാതെ
കിതുപ്പുകളെ പുകയാക്കി മാറ്റാറുണ്ടച്ഛന്‍.
(ഷൈന്‍ ടി തങ്കന് എഴുതിയ കവിതയില്‍ നിന്നും)
ഇന്ന് ഫാദേഴ്സ് ഡേ.സ്വന്തം അച്ഛനെ ഓര്‍ക്കാനും ഒരു ദിനം കൂടി.പുതുതലമുറയിലെ മാര്‍ക്കെറ്റിംഗ് തന്ത്രമായി പിതൃ ദിനത്തെ പലരും വിമര്‍ശിക്കുമ്പോഴും പ്രവാസികളായ നമ്മളില്‍ പലര്‍ക്കും പിത്രുസ്നേഹത്തിന്റെ സ്മരണകള്‍ അയവിറക്കാന്‍ ഇങ്ങനെയൊരു ദിനം വേണ്ടി വന്നിരിക്കുകയാണ്.ഉള്ളില്‍ അടക്കി വച്ച അച്ഛന്റെ സ്നേഹം നമ്മളില്‍ പലരും മനസിലാക്കിയത് സ്വന്തമായി ഒരു കുട്ടി ജനിച്ചപ്പോഴാണ്.പൂക്കള്‍ വാങ്ങിയും കാര്‍ഡുകള്‍ കൈമാറിയും നാം ഫാദേഴ്സ് ഡേ ആഘോഷിക്കുമ്പോള്‍ നമ്മളെ നമ്മളാക്കിയ പിതൃ സ്നേഹത്തിന് മുന്പില് ഒരു നിമിഷം ശിരസ് നമിക്കാം.ഏവര്‍ക്കും എന്‍ ആര് ഐ മലയാളിയുടെ പിതൃ ദിന ആശംസകള്‍
ഈ പുണ്യ ദിനത്തില്‍ സ്വന്തം പിതൃസ്മരണയ്ക്ക് മുന്പില് സൌത്തെന്റില്‍ നിന്നുള്ള അനുഗ്രഹീത കലാകരാന് കനേഷ്യസ് അത്തിപ്പൊഴി, രചിച്ച ഗാനം നമുക്ക് ശ്രവിക്കാം. യുക്മയുടെ അവതരണ ഗാനമടക്കം നിരവധി ഗാനങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ച അദ്ദേഹത്തിന്റെ ഈ ഗാനം രണ്ടു വര്‍ഷം കൊണ്ട് മൂന്നു ലക്ഷത്തില്‍ കൂടുതല്‍ കണ്ട് യുടൂബിലെ എക്കാലത്തെയും വലിയ മലയാള ഗാന ഹിറ്റുകളില്‍ ഒന്നായി.ഗാനത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല