സര്‍ക്കാരിനെതിരേ കലാപം ശക്തമാവുന്ന ഈജിപ്തില്‍ വൈസ്പ്രസിഡന്റ് ഉമര്‍ സുലൈമാന്‍ നേരെ വധശ്രമമെന്ന് റിപ്പോര്‍ട്ട്.
അദ്ദേഹം വൈസ് പ്രസിഡന്റായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സംഭവത്തില്‍ അദ്ദേഹത്തിന്റെ രണ്ട് അംഗരംക്ഷകര് കൊല്ലപ്പെട്ടു. തലസ്ഥാനമായ കെയ്റോയില്‍ വെച്ചായിരുന്നു വധശ്രമം. സ്ഥലത്ത് ഏറെനേരം വെടിവെയ്പ് തുടര്‍ന്നു. ഫോക്സ് ന്യൂസാണ് വധശ്രമമുണ്ടായെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയാറായിട്ടില്ല.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് മന്ത്രിസഭ പിരിച്ചുവിട്ട് രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന ഒമര്‍ സുലൈമാനെ പ്രസിഡന്റ് ഹുസ്നി മുബാറക് വൈസ് പ്രസിഡന്റായി നിയമിച്ചത്.
അതേസമയം മുബാറക്കിനോട് ഉടന്‍ സ്ഥാനമൊഴിയണമെന്ന് യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല