പ്രേഷിതവര്ഷത്തില് മരിയഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ഹെവന്‍ലി ക്വീന്‍ ഓണ്‍ലൈന്‍ മാഗസിന്റെ ആറാംലക്കം പുറത്തിറങ്ങി. മരിയ ഭക്തി തുളുമ്പുന്ന ലേഖനങ്ങള്‍, മാതാവിനോടുള്ള പാര്‍ത്ഥനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ ലക്കം തയ്യാറാക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള വായനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 15 മുതല്‍ ഹെവന്‍ലിക്വീന്‍ ഇംഗ്ലീഷ് എഡിഷനും ആരംഭിക്കും.
മാഗസിന്റെ ചൈതന്യം കുട്ടികളില്‍ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹെവന്‍ലി മദര്‍ വിത്ത് ചില്‍ഡ്രണ്‍ എന്ന പേരിലാണ് ഇംഗ്ലീഷ് എഡിഷന് പുറത്തിറങ്ങുക. മാഗസിനില്‍ ലേഖനങ്ങളോ മറ്റ് കൃതികളോ പ്രസിദ്ധീകരിക്കുവാന്‍ താല്പര്യമുള്ളവര് ജോസ് josegeorge@havenlyQueen.org എന്ന വിലാസത്തില്‍ ബന്ധപ്പെടുക. മാഗസിന് വായിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.havenlyQueen.org എന്ന വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല