ജൂണ്‍ 23ന് കവന്റിയില് നടക്കുന്ന മൂന്നാമത് സീറോ മലബാര്‍സഭ കണ്ഡവെന്ഷനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കവന്റി മെത്തോഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ വിവിധ പ്രോഗ്രാം കണ്‍വീനര്‍മാരും ചെയര്മാന്മാരും പങ്കെടുത്തു.
സീറോ മലബാര്‍ സഭ ബര്‍മിംഹാം അതിരൂപതാ ചാപ്ലിന്മാരായ ഫാ. സോജി ഓലിക്കലിന്റെയും ഫാ. ജെയിസണ്‍ കരിപ്പായിയുടെയും , ഫാ ജോമോന് തൊമ്മാനയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജനറല്‍ കണ്‍വീനര്‍ ജയ്സണ്‍ കവന്റിപ്രവര്ത്തനം ഏകോപിപ്പിക്കുന്നു. വിവിധ മാസ് സെന്ററുകളുടെ ഏകോപിപ്പിച്ചുള്ള പരിപാടികള്‍ക്ക് സെബാസ്റ്റ്യന്വാല്സാല് നേതൃത്വം നല്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല