മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസില്‍ ഓംപ്രകാശിനും പുത്തന്‍പാലം രാജേഷിനും പങ്കില്ലെന്ന് സി.ബി.ഐ. .പോലീസ് ആദ്യം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിരപരാധികളായവര്‍ പ്രതികളായെന്ന് സി.ബി.ഐ. വ്യക്തമാക്കി പ്രതികള്‍ക്ക് കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായി സി.ബി.ഐ പ്രോസിക്യൂട്ടര്‍ നടത്തിയ പ്രാരംഭ വാദത്തിനിടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ലുക്ക് ഔട്ട് നോട്ടീസുള്ളതുകൊണ്ടാണ് ഓംപ്രകാശ് പുത്തന്‍പാലം രാജേഷിനോടൊപ്പം ഒളിവില്‍ പോയത്. ഒളിവില്പോയതുകൊണ്ടു മാത്രമാണ് പോലീസ് ഇവരെ ആദ്യം പ്രതിയാക്കിയത്. ഇവര്‍ക്കു പുറമെ അന്തിമകുറ്റപത്രത്തില്‍
പോലീസ് പ്രതിചേര്‍ത്തവരില്‍ ചിലരും പ്രതികളല്ല. കുറ്റപത്രം നല്‍കുന്നതിന് ജൂലായ് പതിനാറിന് മുഴുവന്‍ പ്രതികളും ഹാജരാകാന്‍ സി.ബി.ഐ പ്രത്യേക കോടതി ഉത്തരവിട്ടു.
കേരള പോലീസ് ആദ്യം തയാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. സി.ബി.ഐ അന്വേഷണം എറ്റെടുത്ത ശേഷം 14 പേരെ പ്രതിയാക്കി കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.കാരി സതീഷ്, ജയചന്ദ്രന്, സത്താര്‍
ഉള്‍പ്പെടെ 14 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം പോലീസ് പ്രതിയാക്കിയ ചിലര്‍ ഉള്‍പ്പെടെ 15 പേരെ സി.ബി.ഐ മാപ്പുസാക്ഷികളാക്കി. 2009 ആഗസ്ത് 22ന് കാരി സതീഷും കൂട്ടരും മറ്റൊരു ഗുണ്ടാ ആക്രമണത്തിന് ചെങ്ങന്നൂരിലേക്ക് പോകുന്ന വഴിയിലുണ്ടായ തര്‍ക്കത്തിനിടെയാണ് പോള്‍ എം. ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല