പി.സി. തോമസിന്റെ പാര്‍ട്ടി ഇനി ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ്. ‘ലയനവിരുദ്ധ വിഭാഗം’ എന്ന താല്‍ക്കാലിക
പേരില്‍ അറിയപ്പെട്ടിരുന്ന പി.സി. തോമസിന്റെ പാര്‍ട്ടി ഇനി കേരള കോണ്‍ഗ്രസ് എന്ന പേരില്‍ അറിയപ്പെടും.
കെ.എം. ജോര്‍ജ് ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പി.സി. തോമസ്, പി.ജെ. ജോസഫ്, കെ.എം. മാണി എന്നിവര്‍ തമ്മില്‍ നടന്ന നിയമയുദ്ധം അവസാനിപ്പിച്ചുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അവസാന തീര്‍പ്പുവന്നതോടെ’ ലയനവിരുദ്ധ വിഭാഗം’ എന്ന താല്‍ക്കാലിക പേരില്‍ നിന്ന് പി.സി. തോമസിന്റെ പാര്ട്ടിക്കുമോചനമായി.
കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ്(എം) മാണിവിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചത്.
ഇരുപാര്‍ട്ടികളുടെയും സംസ്ഥാന കമ്മിറ്റികൂടി ലയിക്കാന്‍ സംയുക്ത തീരുമാനമെടുത്തപ്പോള്‍ താല്‍ക്കാലികമായി കേരള
കോണ്‍ഗ്രസി(എം)ന്റെ പേരും ചിഹ്നവും സംയുക്തപാര്ട്ടിക്കു നല്‍കണമെന്നാണ് ഇരുപാര്‍ട്ടികളും ചേര്‍ന്ന് അപേക്ഷിക്കാന്‍
തീരുമാനിച്ചത്. സൈക്കിള്‍ ചിഹ്നം മരവിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് കെ.എം. മാണിയും പി.ജെ. ജോസഫും നല്കിയ
ഹര്‍ജി കമ്മിഷന് തള്ളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല