ഹൈക്കോടതി വിധി അനുകൂലമായതോടെ ഇസ്ലാമിക ബാങ്കിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈമാസം 28നു മുമ്പ് തുടങ്ങുമെന്നു വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ അത് പദ്ധതിയെ തടസ്സപ്പെടുത്തുമെന്ന ഭയവും സര്‍ക്കാരിനുണ്ട്.
ഈ ആഴ്ചതന്നെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. തുടര്‍ന്ന് ബാങ്ക് ആസ്ഥാനം എവിടെ ആയിരിക്കണം എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക ബാങ്കിന്റെ പ്രവര്‍ത്തനം ഒരു മതവിഭാഗത്തിന്റേതാണു സംരംഭം എന്ന ധാരണയായിരുന്നു മിക്കവര്‍ക്കും ഉണ്ടായിരുന്നത്. ഇതാണ്് സ്ഥാപനത്തിനെതിരേ എതിര്‍പ്പ് ഉയര്‍ത്തിയതും തെറ്റിദ്ധാരണ പരത്തിയതും. എന്നാല്‍ 10 നിക്ഷേപ പ്രതിനിധികള്‍ അടക്കം 12 പേരുള്ള ഡയറക്ടര്‍ ബോര്‍ഡില്‍ വിവിധ മതവിശ്വാസികളുണ്ട്. സംസ്ഥാനത്തിന്റെ സ്ഥാപനമായ കെഎസ്ഐഡിസിക്ക് 11 ശതമാനം ഓഹരി ഉള്ളതിനാല്‍ രണ്ടു ഡയറക്ടര്‍മാര്‍ സ്ഥാപനത്തിന്റെ പ്രതിനിധികളായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല