കര്‍ണ്ണാടക ഭദ്രാവതി രൂപതയുടെ പ്രഥമ മര് ജോസഫ് അരുമച്ചാടത്ത് ജൂണ്‍ 24ന് അബിസ്ട്രിത്തില് എത്തുന്നു. വിശ്വാസി സമൂഹം പിതാവിനെ സ്വീകരിക്കുവാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഉച്ചയ്ക്ക് 2.30ന് പിതാവിനെ സെന്റ് മിനി ഫ്രണ്ട് ദേവാലയത്തില്‍ സ്വീകരിക്കുകയും തുടര്‍ന്ന് കമനീയമായി അലങ്കരിച്ച ആള്‍ത്താരയിലേക്ക് ആനയിക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന ആഘോഷപൂര്‍വ്വമായ ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാര്‍മ്മികനാകും.ഫാ. ജിമ്മി പുളിക്കുന്നേല്‍ സഹകാര്‍മികനാകും. തുടര്‍ന്ന് പിതാവ് വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തും. എം.സി.ബി.എസ് സഭയില്‍ നിന്നുള്ള രണ്ടാമത്തെ ബിഷപ്പാണ് മാര്‍ജോസഫ് അരുമച്ചാടത്ത്.
എല്ലാ മാസവും മൂന്നാം ശനിയാഴ്ച ദിവസങ്ങളില്‍ അബരിസ്ട്രിത്തിലെ സെന്റ് മിനിഫ്രഡ് ദേവാലയത്തില്‍ മലയാളം കുര്‍ബാനയും , മതബോധന ക്ലാസും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സ്വീകരണ പരിപാടിയില്‍ പ്ങ്കെടുക്കുവാന് ഏവരെയും ഭാരവാഹികള്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- പീറ്റര്‍ താണോലില്‍: 07790017453
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല