സീറോ മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ ആര്‍ച്ച്ബിഷപ്പ് ദൈവദാസന് മാര്‍ ഇവാനിയോസ് തിരുമേനിയുടെ സന്ദര്‍ശനത്തിന്റെ എണ്‍പതാം വാര്‍ഷികം ജൂണ്‍ 24ന് ഡബ്ലിനില്‍ ആഘോഷിക്കുന്നു.
1932 ജൂണ്‍ 21 മുതല്‍ 26 വരെ ഡബ്ലിനില്‍ നടന്ന മുപ്പത്തിയൊന്നാം ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് മാര്‍ ഇവാനിയോസ് തിരുമേനി എത്തിയത്. ഡബ്ലിനിലെ ഗാര്‍ഡിനര്‍ സ്ട്രീറ്റ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ 1932 ജൂണ്‍ 24ന് മലങ്കര സുറിയാനി ക്രമത്തിലുള്ള ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തു.
ഇതിന്റെ പാവനസ്മരണാര്ത്ഥമാണ് ഇതേ അള്‍ത്താരയില്‍ത്തന്നെ 24ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ വൈസ് പ്രസിഡന്റുമായ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര് ബസേലിയസ് ക്ലീമിസ് കത്തോലിക്ക ബാവ, യൂറോപ്പിന്റെ അപ്പോസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത്.
ഐറിഷ് കത്തോലിക് പത്രം വളരെ പ്രാധാ്ന്യത്തോടെ ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ചടങ്ങിലേക്ക് എല്ലാ വിശ്വാസികളെയും ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു
പ്ള്ളിയുടെ വിലാസം:
St. Francis Xavier’s Church
Upper Gardiner Street
Dublin-1
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല