കഥകളി സംഗീതം പിറന്നു വീണ നാട്ടുകാര്‍ക്ക് പ്രവാസ ജീവിതത്തിനിടയില്‍ കേരളത്തിന്റെ സ്വന്തം കല മതിമറന്നു ആസ്വദിക്കുവാന്‍ അവസരം ഒരുങ്ങുന്നു. കഥകളിയിലെ രജോഗുണ വേഷമണിഞ്ഞു മാഞ്ചസ്റ്ററില്‍ നിന്നു ഹാസ്യ എഴുത്തുകാരന് ജോയിപ്പന്‍ എത്തുന്നത് ഇക്കുറി കുറിച്ചി നീലമ്പേരൂര്‍ സംഗമക്കാര്ക്ക് ആവേശമാകും. അനവധി പ്രത്യേകതകളുള്ള നാടിന്റെ പാരമ്പര്യവും കീര്‍ത്തിയും പുത്തന്‍ തലമുറയിലേക്കു പറിച്ചു നടാന്‍ ലഭിച്ച അവസരമായി സംഗമം വളര്‍ന്നതോടെ സംഘാടകരും ആവേശത്തിലാണ്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലേറെ പേര് ഇക്കുറി സംഗമത്തില്‍ പങ്കാളികളാകും.
ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് തുടക്കമിട്ട കുറിച്ചി നീലമ്പേരൂര്‍ സംഗമം യു കെ യിലെ വിവിധ നാട്ടുസംഗമങ്ങളോടൊപ്പം തലയെടുത്ത് നില്ക്കുന്ന കാഴ്ചയാകും ശനിയാഴ്ച ബര്‍മിങ്ഹാമില്‍ കാണുവാന്‍ സാധിക്കുക എന്ന് സംഘാടകര്‍ പറയുന്നു.കുറിച്ചി നീലംമ്പേരൂര്‍ പ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറി പാര്‍ത്തവരുടെ നാലാമത്തെ കുടുംബമേള ഈ വര്‍ഷം വിപുലമായ കലാപരിപാടികളോടു കൂടിയാണ് ബര്‍മിങ്ഹാമില്‍ നടത്തപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും വ്യത്യസ്തങ്ങളായ പരിപാടികളും, കുറിച്ചി കുഞ്ഞന്‍ പണിക്കരുടെ ഓര്‍മ്മയ്ക്കായി കഥകളിയും ഒക്കെയായിട്ടാണ് ബര്‍മിങ്ഹാമില്‍ കുറിച്ചി നീലമ്പേരൂര്‍ ഗ്രാമവാസികള്‍ ഒത്തുകൂടുന്നത്.
ബര്‍മിങ്ഹാം സട്ടണ്‍ കോള്‍ഡ് ഫീല്‍ഡില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് കുടുംബമേള നടക്കുന്നത് . ഈ പ്രദേശങ്ങളില്‍ നിന്നും വിവാഹിതരായി മറ്റു സ്ഥലങ്ങളിലേയ്ക്ക് പോയവരേയും (ജാതിമതഭേദമന്യേ) ഈ കൂട്ടായ്മയിലേയ്ക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
സിബി ചെറുവേലില്‍ – 07853075746
സിബി തയ്യില്‍ – 07946287904
റെജി വാഴൂത്ര – 07944681315
ജിറ്റി നസ്രാണിതുണ്ടിയില്‍ – 07886667475
Venue : Fellow Ship hall
Birmingham Ctiy Council,
Upperholland Road,
Sutton Cold Field
B 72 1 QY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല