ന്യൂയോര്‍ക്ക്: സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ ആളിനെ കൊന്ന പിതാവിനെ കോടതി വെറുതേ വിട്ടു. കൊലപാതകത്തിന് മതിയായ തെളിവുകളുണ്ടായിട്ടും ഇത് ന്യായീകരിക്കാവുന്ന കൊലപാതകമാണന്ന് കണ്ടാണ് കോടതി ഇയാളെ വെറുതേ വിട്ടത്. പേര് വെളിപ്പെടുത്താത്ത ഇരുപത്തിമൂന്ന് വയസ്സുകാരനായ പിതാവാണ് തന്റെ അഞ്ച് വയസ്സുകാരിയായ മകളെ മാനഭംഗപ്പെടുത്തിയ ആളെ അടിച്ചു കൊന്നത്. ജെസ്സ് മോറ ഫേഌര്സ്(47) എന്നയാളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ നിലവിളി കേട്ടാണ് പിതാവ് സംഭവസ്ഥലത്ത് എത്തുന്നത്. ഫ്ളോര്‍സ് കുട്ടിയെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ട പിതാവ് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. തലയിലും കഴുത്തിലും ശക്തിയായി അടിയേറ്റ ഫ്ളോര്‍സ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തില്‍ പകച്ചുപോയ യുവാവ് ഉടന്‍ തന്നെ പോലീസിനെ വിളിച്ചിരുന്നു. ഇതിന്റെ ടേപ്പ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചുരുന്നു.
യുവാവ് കൊലപാതകം ചെയ്തതിന് മതിയായ തെളിവുണ്ടെങ്കിലും മകളെ ആ അവസ്ഥയില്‍ കണ്ട പിതാവിന്റെ സ്വാഭാവികമായ രോഷ പ്രകടനമായി ഇതിനെ കണ്ടാല്‍ മതിയെന്ന് കോടതി പറഞ്ഞു. ഫ്ളോര്‍സിന്റെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സംഭവങ്ങളില്‍ പകച്ചുപോയ കുടുംബം ഇപ്പോഴും സംഭവത്തിന്റെ ആഘാതത്തില്‍ നിന്ന മുക്തി നേടിയിട്ടില്ല പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളെ മാനംഭംഗപ്പെടുത്തുന്നത് തടയാനുളള ശ്രമത്തിനിടെ നടന്ന കൊലപാതകം നീതികരിക്കാവുന്നതാണന്ന് ടെക്സാസിലെ നിയമം അനുശാസിക്കുന്നുണ്ടന്ന് കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് യുവാവിന്റെ വക്കീല്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല