1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 22, 2012

സാങ്കേതിക പ്രശ്‌നം കാരണം നാറ്റ വെസ്റ്റ് ബാങ്കിന്റേയും റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡിന്റേയും ലക്ഷക്കണക്കിന് വരുന്ന ഇടപാടുകാരുടെ അക്കൗണ്ടുകള്‍ മരവിച്ചു. അക്കൗണ്ടിലേക്ക് അടച്ച ശമ്പളതുക ആര്‍ക്കും ലഭിച്ചിട്ടില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രശ്‌നം ഇതുവരെ പരിഹരിക്കാന്‍ കഴിയാത്തത് കാരണം ഇന്നും ലക്ഷക്കണക്കിന് വരുന്ന അക്കൗണ്ട് ഉടമകള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്നാണ് കരുതുന്നത്. ടാക്‌സ് ക്രഡിറ്റും മറ്റ് പേയ്‌മെന്റുകളും എടുക്കാന്‍ എത്തിയവര്‍ക്കും ഇന്നലെ ഇടപാടുകള്‍ നടത്താനായില്ല. പണം അ്ക്കൗണ്ടിലേക്ക് അടച്ചവര്‍ക്ക് ഇതുവരെ പണം ലഭിച്ചിട്ടുമില്ല.
ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായതില്‍ ബാങ്ക് ക്ഷമ ചോദിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ബാങ്ക് കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും ഉടനടി പരിഹരിക്കാനാകുമെന്നും ബാങ്കിന്റെ വക്താവ് അറിയിച്ചു. നിലവില്‍ നാറ്റ് വെസ്റ്റ് ബാങ്കിന് 7.5 മില്യണ്‍ വ്യക്തിഗത അക്കൗണ്ട് ഉടമകളാണുളളത്. ഇതില്‍ ഏകദേശം ഒരു മില്യണ്‍ ആളുകളെ ഈ സാങ്കേതിക തകരാര്‍ ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ബിസിനസ് ഇടപാടുകള്‍ക്കും ഇന്നലെ തടസ്സം നേരിട്ടു. എന്നാല്‍ ഹാക്കിംഗ് മൂലമല്ല ഇടപാടുകള്‍ തടസ്സപ്പെട്ടതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അറിയാത്തതിനാല്‍ ബാങ്കിന്റെ ലണ്ടന്‍ ശാഖ ഇന്നലെ അടച്ചിട്ടു. പണമെടുക്കണമെങ്കില്‍ ബാങ്കിന്റെ എടിഎം സേവനം ഉപയോഗിക്കണമെന്ന് ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെട്ട് ഏഴ് മണിക്കൂറിന് ശേഷമാണ് ബാങ്ക് അധികൃതര്‍ സാങ്കേതിക തകരാറുണ്ടെന്ന് സമ്മതിക്കുന്നത്. തുടര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സാങ്കേതിക തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുക.യാണന്നും ഇടപാടുകാര്‍ക്ക് നേരിട്ട അസൗകര്യത്തിന് മാപ്പ് ചോദിക്കുന്നതായും ബാങ്ക് അധികൃതര്‍ പറയുന്നു. അല്‍സ്റ്റര്‍ ബാങ്കിന്റെ ഒരു ലക്ഷത്തോളം വരുന്ന അക്കൗണ്ട് ഉടമകള്‍ക്കും ഇടപാട് നടത്തുന്നതില്‍ തടസ്സം നേരിട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. അല്‍സ്റ്റര്‍ ബാങ്ക്, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡ് , നാറ്റ് വെസ്റ്റ് ബാങ്ക് എന്നീ ബാങ്കുകള്‍ ഒരേ കമ്പ്യൂട്ടര്‍ ശൃഖംലയാണ് പങ്കുവെയ്ക്കുന്നത്. എന്നാല്‍ എന്താണ് പ്രശ്‌നമെന്ന് കണ്ടെത്താന്‍ ഇതുവരെ ബാങ്കുകള്‍ക്ക് കഴിഞ്ഞട്ടില്ല. എല്ലാ അക്കൗണ്ടുകളേയും ഇത് ബാധിച്ചിട്ടില്ലന്ന് ബ്ാങ്കിന്റെ വക്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ശരിയായി അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്ന് ബ്ങ്കിന്റെ വക്താവ് അറിയിച്ചു. പണം അ്ക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുളളവരുടെ അക്കൗണ്ടില്‍ ബാലന്‍സ് കാണി്ക്കാന്‍ സമയമെടുക്കുമെന്നും ബ്ാങ്ക് അധികൃതര്‍ അറിയിച്ചു.
ഇത് നാറ്റ് വെസ്റ്റ് ബാങ്കിന്റെ മാത്രം പ്രശ്‌നമാണന്നും മറ്റ് ബാങ്കുകളുടെ ഇടപാടുകാരെ ഇത് ബാധിക്കില്ലെന്നും യുകെ പേയ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അറിയിച്ചു. എന്നാല്‍ പേയ്‌മെന്റ് അക്കൗണ്ടില്‍ കാണിക്കാന്‍ കാലതാമസം എടുക്കുമെന്നും ഇവര്‍ അറിയിച്ചു.
00

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.