കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളികളുടെ കുടുംബ സംഗമം ജൂണ്‍16 ന് സെന്റ്.ജോണ്‍സ് ഹാളില്‍ നടന്നു.സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പരസ്പരം അടുത്ത് പരിചയപ്പെടുവാനും , പുതുക്കുവാനും വേണ്ടിയാണ് കെ.സി.എ ഇത്തരം കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ തെരഞ്ഞെടുത്ത കെ.സി.എ യുടെ പുതിയ ഭരണസമിതിയുടെ ഈ വര്‍ഷത്തെ ആദ്യ പരിപാടിയായിരുന്നു ഈ ഫാമിലി ഗെറ്റ് ടുഗെദെര്.
മലയാളികളുടെ നാടന്‍ കളികളും ,ഗാംബ്ലിങ്ങും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പരിപാടികള്‍, പങ്കെടുത്ത എല്ലാവരും ആസ്വദിച്ചു. ഫാമിലി ഗെറ്റ് ടുഗെദെറിന് അതിന്റെ പൂര്‍ണ്ണത കൈവന്നത് എല്ലാ കുടുംബങ്ങളും ചേര്‍ന്ന് ഒരു കലവറയില്‍ ഒരുമിച്ച് നിന്ന് ഭക്ഷണം പാചകം ചെയ്തപ്പോഴാണ്.നാട്ടിലെ ഒരു കല്ല്യണവീട്ടിലെന്ന പോലെ ഒരുമിച്ച് ചേര്‍ന്ന് കലവറയില്‍ പാചകം ചെയ്യുക എന്ന ആശയം പ്രാവര്‍ത്തികമായപ്പോള്‍ അതില്‍ പങ്കെടുത്ത എല്ലവര്‍ക്കും അത് അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി മാറി. നാടന്‍ പാചകവും അത് ഒരുക്കുമ്പോള്‍ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങളും കഥകളും, നര്‍മ്മ സംഭാഷണങ്ങളും 15ലതികം കുടുംബങ്ങളുടെ കൈപുണ്യവും ചേര്‍ന്നപ്പോള്‍ സ്വദിഷ്ടമായ ഭക്ഷണം സ്വന്തം കലവറയില്‍ ഒരുങ്ങി. കുട്ടികള്‍ക്കിത് ഒത്തൊരുമയുടെ ആദ്യാനുഭവം കൂടിയായി മാറി.
പങ്കെടുത്ത എല്ലാ മലയാളി കുടുംബങ്ങള്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും കെ.സി.എ പ്രസിഡന്റ് രാജീവ് കുമാര്‍ നന്ദി അറിയിച്ചു. ഇനിയും ഇത്തരത്തിലുള്ള പുതുമയേറിയ പരിപാടികള്‍ക്ക് കെ.സി.എ മുന്‍ഗണന നല്‍കുമെന്നും രാജീവ് അറിയിച്ചു.
ജൂലായില്‍ നടക്കുന്ന ഫാമിലി ടൂറില്‍ പേര് തന്നിരിക്കുന്നവര് ജൂണ്‍ 30 ന് മുമ്പായി അഡ്വാന്‍സ് തന്ന് സീറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് ടൂര്‍ കോ ഓര്‍ഡിനേറ്റര്‍ സജി ജോസഫ് അറിയിച്ചു. പേര് തന്നിരിക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് ട്രഷറര്‍ ബിനോയ് ചാക്കോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല