ക്രഡിറ്റ് കാര്‍ഡ് മോഷ്ടിച്ചശേഷം അത് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനെ പറ്റി നമുക്കറിയാം. എന്നാല്‍ ടെക്നോളജി ഏറെ വികസിച്ച ഈ കാലഘട്ടത്തില്‍ കാര്‍ഡ് മോഷ്ടിക്കാതെയും തട്ടിപ്പ് നടത്താന്‍ സാധിക്കും. ഇത്തരം ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് വഴി കഴിഞ്ഞ വര്‍ഷം നഷ്ടമായത് ഏകദേശം 341 മില്യണ്‍ പൗണ്ടാണ്. കാര്‍ഡിന്റെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നവരില്‍ നിന്ന് പോലും ഇത്തരക്കാര്‍ക്ക് പണം തട്ടാന്‍ കഴിയുമെന്നതാണ് ഇത്തരം തട്ടിപ്പിന്റെ പ്രത്യേകത. അടുത്തിടെ ലണ്ടനിലെ ഒരു മലയാളിക്ക് ബാങ്കില്‍ നിന്ന ഒരു മെസേജ് കിട്ടി. 950 പൗണ്ട് വില വരുന്ന സ്പോര്‍ട്ട്സ് ഉപകരങ്ങള്‍ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയിട്ടുണ്ടെന്നായിരുന്നു ബാങ്കിന്റെ മെസേജ്. എന്നാല്‍ അദ്ദേഹം സ്പോര്‍ട്സിന്റെ ആരാധകനല്ലാത്തതിനാല് തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ അധിക സമയം വേണ്ടിവന്നില്ല. അദ്ദേഹത്തിന്റെ പക്കല്‍ നിന്ന കാര്‍ഡ് നഷ്ടപ്പെട്ടിട്ടുമില്ല. കാര്‍ഡ് ഉപയോഗിച്ച് വളരെ സുരക്ഷിതമായി ഇടപാട് നടത്തിയിരുന്ന ആളാണ് അദ്ദേഹം . അടുത്തിടെ ഹോളിഡേ ബുക്ക് ചെയ്യാനായി ഒരു ട്രാവല്‍ സൈറ്റിലാണ് ആകെ അദ്ദേഹം കാര്‍ഡ് ഉപയോഗിച്ചത്് എന്നിട്ടും എങ്ങനെ തട്ടിപ്പിനിരയായി?
കാര്‍ഡ് ക്ലോണിങ്ങ് 101
കാര്‍ഡ് ക്ലോണിങ്ങ് തട്ടിപ്പിനാണ് ലണ്ടന്‍ മലയാളി ഇരയായത്. ഒരു മെഷീനുപയോഗിച്ച് നിങ്ങളുടെ കാര്‍ഡിലെ ഇലക്ട്രോണിക് ഡേറ്റ കോപ്പി ചെയ്ത ശേഷം അതപോലെ മറ്റൊരെണ്ണം നിര്‍മ്മിക്കുന്നു. നിങ്ങളുടെ കാര്‍ഡിന്റെ മറ്റൊരു കോപ്പിയാകും ഇത്. ഇത്തരത്തില്‍ കാര്‍ഡുകള്‍ ഡ്യൂപ്ലിക്കേറ്റ് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. പലപ്പോഴും കാഷ് മെഷീനോട് അനുബന്ധിച്ചാകും ഇത്തരം മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളില് ജോലി ചെയ്യുന്ന ചില ക്രിമിനലുകളാകും ഇത്തരം തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കാഷ് മെഷീന്റെ കാര്‍ഡ് സ്ലോട്ടില്‍ തന്നെയാകും ഈ സ്കിമ്മിങ് മെഷീന് സ്ഥാപിച്ചിരിക്കുന്നത്. നിങ്ങള്‍ സ്ലോട്ടിലേക്ക് കാര്‍ഡ് ഇടുമ്പോള്‍ അതില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണം നിങ്ങളുടെ കാര്‍ഡിലെ മാഗ്നറ്റിക് സ്ട്രിപ്പിലെ ഡേറ്റ കോപ്പി ചെയ്യുന്നു.
ഇനി തട്ടിപ്പ് നടത്തുന്നയാള്‍ നിങ്ങളുടെ പിന് നമ്പര്‍ കൂടി കരസ്ഥമാക്കിയാല്‍ കാര്‍ഡില്‍ നിന്ന് പണം ചോര്‍ത്താം. ഇതിനായി നിങ്ങള്‍ പിന് അടിക്കുമ്പോള്‍ അലക്ഷ്യമായി ശ്രദ്ധിക്കാം അല്ലെങ്കില്‍ ഒരു ക്യാമറ വഴി പിന് ചോര്‍ത്തിയെടുക്കാം. പല എടിഎമ്മുകളിലും പണമെടുക്കാന്‍ വരുന്ന മനുഷ്യന് പിറകിലായി ക്യാമറ സ്ഥാപിച്ച് പിന് നമ്പര്‍ ചോര്‍ത്താനുളള സാധ്യതയുണ്ട്. ഒരു എടിഎമ്മില്‍ നിന്ന് വേഗം പണം പിന്‍വലിച്ച് പോരാതെ അലപം സമയമെടുത്ത് ട്രാന്സാക്ഷന് പൂര്‍ത്തിയാക്കുക. ഒപ്പം അപരിചതരെ പരിസരത്ത് അസ്വാഭിവകമായി കണ്ടാല്‍ അവര്‍ക്ക് മേല്‍ ഒരു ശ്രദ്ധ കൊടുക്കുക.
സുരക്ഷിതമായി നില്ക്കുക
ഒരു കാഷ് അല്ലെങ്കില്‍ ടിക്കറ്റ് മെഷീനില്‍ നിങ്ങളുടെ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പെട്ടന്ന് അറിയാന്‍ സാധിക്കില്ല. ഇത്തരം തട്ടിപ്പ് നടത്തുന്നവര്‍ സാങ്കേതിക തികവുളളവരായിരിക്കും. അതിനാല്‍ കാര്‍ഡ് മെഷീനില്‍ ഇടുമ്പോള്‍ സുരക്ഷ ഉറപ്പ് വരുത്തിയിരിക്കണം. നിങ്ങള്‍ പിന് അടിക്കുമ്പോള്‍ പിന്നില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു കൈ ഉപയോഗിച്ച് കീപാഡ് മറച്ച് പിടിക്കണം. ക്യൂവില്‍ നില്ക്കുന്നയാള് നിങ്ങളെ തൊട്ടാണ് നില്ക്കുന്നതെങ്കില് പിന് അടിക്കുമ്പോള്‍ മാറി നില്ക്കാന് ആവശ്യപ്പെടാം. ബാങ്കില്‍ നിന്നോ പോലീസില്‍ നിന്നോ ആണെന്ന് പറഞ്ഞ് വിളിച്ചാല്‍ പിന് വെളിപ്പെടുത്താതിരിക്കുക.
മെഷീനില്‍ കാര്‍ഡ് കുടുങ്ങുകയാണങ്കില് മെഷീന് മുന്നില്‍ വച്ചുതന്നെ ബാങ്കിനെ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യിക്കുക. ആരെങ്കിലും കാര്‍ഡ് എടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താല്‍ അവരെ ശ്രദ്ധിക്കുക. ഏറ്റവും പ്രധാനപ്പെട്ട കാര്യം അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പതിവായി പരിശോധിക്കുക എന്നതാണ്. ലണ്ടന്‍ മലയാളിയുടെ കേസില്‍ വലിയൊരു തുകക്ക് തട്ടിപ്പുകാര്‍ പര്‍ച്ചേസ് ചെയതപ്പോഴാണ് ഇവര്‍ പിടിക്കപ്പെട്ടത്. ചെറിയ തുകകള്‍ മിക്കവാറും ഒരാഴ്ചക്കുളളില്‍ 1000 പൗണ്ടിന് താഴെ ഇടപാട് നടത്തിയാല്‍ ബാങ്ക് നമ്മളെ അറിയിക്കാറില്ല. ചെറിയ തുകകള്‍ ബാങ്കിന് സംശയത്തിന് ഇടനല്കില്ലന്നതിനാലാണ് ഇത്. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പതിവായി പരിശോധിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് തട്ടിപ്പ് വേഗത്തില്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.
കാര്‍ഡ് തട്ടിപ്പുകാരുടെ കൈയ്യില്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയാല്‍ ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കിനെ സമീപിച്ച് അക്കൗണ്ട് ബ്ലോക്ക് ചെയ്യാവുന്നതാണ്. മാത്രമല്ല പുതിയ കാര്‍ഡിന് ആവശ്യപ്പെടുകയും ചെയ്യാം.
ലളിതമായ ഇടപാടുകള്‍
കാര്‍ഡ് തട്ടിപ്പിന് ഇരയായതായി അറിഞ്ഞ ഉടന്‍ തന്നെ ലണ്ടന്‍ മലയാളിയുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. മാത്രമല്ല പുതിയൊരു അക്കൗണ്ട് തുടങ്ങാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. താന്‍ ചെലവാക്കിയ തുകയെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നത് കാരണം അദ്ദേഹത്തിന്റെ മാസ തിരിച്ചടവില്‍ വന്‍ വര്‍ദ്ധനവ് ഒന്നും തന്നെ ഉണ്ടായില്ല.
ക്രഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ഇടപാടുകാരന്റെ കടമയാണ്. വ്യക്തഗത അക്കൗണ്ടുകളുടെ വിവരങ്ങള്‍ സ്ഥിരമായി പരിശോധിക്കേണ്ടതുണ്ട്. നിങ്ങളെ പറ്റിക്കാന്‍ എളുപ്പമാണന്ന തോന്നല്‍ തട്ടിപ്പുകാര്ക്കുണ്ടായാല് കീശയിലെ പണം പോകുന്നവഴി അറിയാന്‍ സാധിക്കില്ല.
ഫോണ്‍ വഴിയുളള തട്ടിപ്പ്
ടെക്നോളജി എത്ര വികസിച്ചാലും പഴയ ചില തട്ടിപ്പുകള്‍ അങ്ങനെ തന്നെ വീണ്ടും തുടരും. അതിലൊന്നാണ് ഫോണ്‍ വിളിച്ചുളള തട്ടിപ്പുകള്‍. ബാങ്കില്‍ നിന്നാണന്നും അക്കൗണ്ടിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനായി പിന് വേണമെന്നും ഇവര്‍ ആവശ്യപ്പെടാം. ഇത്തരം കേസുകളില്‍ നിങ്ങളുടെ കാര്‍ഡ് തട്ടിപ്പുകാര്‍ ക്ലോണ്‍ ചെയ്ത് എടുത്തിട്ടുണ്ടാകാം. ചിലപ്പോള്‍ ടെലഫോണ്‍ ബാങ്കിംഗിന്റെ സെക്യൂരിറ്റി കോഡുകളാകും ഇവര്‍ ആവശ്യപ്പെടുന്നത്. ഇത്തരം ഫോണ്‍ കോളുകളോടോ, ഈ മെയിലുകളോടോ പ്രതികരിക്കാതിരിക്കുകയാണ് ഇത്തരം തട്ടിപ്പുകളില്‍ നിന്ന് ഒഴിവാകാനുളള പ്രധാന മാര്‍്ഗ്ഗം. പോലീസെന്നോ ബാങ്കില്‍ നിന്നോ ആണെന്ന് പറഞ്ഞ് ആരെങ്കിലും നിങ്ങളുടെ പിന്നോ സെക്യൂരിറ്റി ഡീറ്റെയ്ല്‍സോ ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല