പതിനൊന്ന് മൈല്‍ അകലത്തില്‍ ഭാര്യയും കാമുകിയും 12 മക്കളും. 21 വര്‍ഷം ആരും അറിയാതെ ഇരട്ടജീവിതം നയിച്ചുവന്ന സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ഒടുവില്‍ കള്ളി വെളിച്ചത്തായപ്പോള്‍ തൂങ്ങിമരിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഇരു ഭാര്യമാരും ഈ നുണ മനസിലാക്കിയതോടെ അയാള്‍ അത്രയും നാള് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നത് .അതിനെ തുടര്‍ന്നു കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ഇന്‍ഗാം ആത്മഹത്യ തിരഞ്ഞെടുക്കുകയായിരുന്നു.
ഭാര്യയും കാമുകിയും വിട്ട് പോയതിനെ തുടര്‍ന്ന് വാല്‍താം അബെയിലെ ഹോട്ടലിനു മുകളിലെ ഫ്ലാറ്റില്‍ ആണ് ആന്‍ഡ്രൂ ഇന്‍ഗാം കഴിഞ്ഞു വന്നിരുന്നത്.അദ്ദേഹത്തിന്റെ സുഹൃത്ത് ആയ സ്റ്റുവര്ട്ടു പ്രൈഡ് ആണ് ജഡം ആദ്യം കാണുന്നത്. ആന്‍ഡ്രൂവിന്റെ കാറില്‍ പാര്‍ക്കിംഗ് ടിക്കറ്റ് കണ്ട് സംശയം തോന്നിയ പ്രൈഡ് അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥയിലുള്ള ഫ്ലാറ്റില്‍ മറ്റൊരു ചാവി ഉപയോഗിച്ച് തുറന്നു. മുറിയില്‍ കടന്നപ്പോള്‍ ബെഡില്‍ നിരവധി നോട്ടുകള്‍ ചിതറിക്കിടക്കുന്നത് കണ്ടു. തുടര്‍ന്ന് നോക്കിയപ്പോഴാണ് മുറിയില്‍ ആന്‍ഡ്രൂ തൂങ്ങി നില്ക്കുന്ന ആ ഞെട്ടിക്കുന്ന കാഴ്ച താന്‍ കണ്ടതെന്ന് കോടതിയില്‍ പ്രൈഡ് പറഞ്ഞു. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
തന്റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ മൂലമാണ് ആന്‍ഡ്രൂ ആത്മഹത്യ ചെയ്തതെന്ന് ഇന്‍ക്വസ്റ്റില്‍ പറയുന്നു. മരിക്കുന്നതിനു മുമ്പ് ഇയാള്‍ ആത്മഹത്യാ കുറിപ്പുകള്‍ എഴുതിയതായും കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല