ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ ആരാധകര്‍ തയാറായിരിക്കുക. അതേ തെന്നിന്ത്യന്‍ സുന്ദരി തൃഷ വിവാഹത്തിനൊരുങ്ങുകയാണ്.
ഇരുപത്തിയാറുകാരിയായ മകള്‍ക്ക് വേണ്ടി അമ്മ ഉമ കൃഷ്ണന്‍ ആലോചനകള്‍ തുടങ്ങി കഴിഞ്ഞു. ഈ വര്‍ഷം തന്നെ വിവാഹിതയായി സിനിമയോട് വിട പറയാനാണ് തൃഷയുടെ തീരുമാനമെന്നറിയുന്നു.
വിവാഹക്കാര്യത്തില്‍ തൃഷ ഗ്രീന്‍ സിഗ്നല്‍ നല്‍കിയതോടെയാണ് ആലോചനകള്‍ ആരംഭിച്ചത്. ഇനി പ്രധാന പ്രൊജ്കടുകളില്‍ മാത്രം അഭിനയിച്ച വിവാഹജീവിത്തിനൊരുങ്ങാനാണ് നടിയുടെ തീരുമാനം. രണ്ട് തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന തൃഷ ഈ വര്‍ഷാവസാനത്തോടെ സിനിമകളില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നത് അവസാനിപ്പിയ്ക്കുമെന്നും സൂചനകളുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല