1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2011


ഇങ്ങനെയൊരു ആക്രമണം സൂര്യ പ്രതീക്ഷിച്ചിരിക്കില്ല. അതും ആത്മാര്‍ത്ഥ സുഹൃത്തായ ഇളയദളപതിയില്‍ നിന്ന്. ഷങ്കറിന്‍റെ 3 ഇഡിയറ്റ്സ് റീമേക്കില്‍ നിന്ന് അവസാന നിമിഷം സൂര്യ പുറത്തായതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ പ്രധാനവാര്‍ത്ത. ഇപ്പോഴിതാ, മണിരത്നത്തിന്‍റെ സിനിമയില്‍ നിന്നും സൂര്യ പുറത്തായിരിക്കുന്നു. പകരം ആ സ്ഥാനത്ത് എത്തിയത് വിജയ് തന്നെ.

മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘പൊന്നിയിന്‍ സെല്‍‌വന്‍’ ഇതോടെ വാര്‍ത്തകളില്‍ നിറയുകയാണ്. നേരുക്കു നേര്‍, ഫ്രണ്ട്സ് തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച സൂര്യയും വിജയ്‌യും അവരുടെ താരമൂല്യം വര്‍ദ്ധിച്ചപ്പോള്‍ പഴയ ബന്ധം മറക്കുന്നതായാണ് കോടമ്പാക്കത്തെ അടക്കിപ്പിടിച്ച സംസാരം.

ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത, വിജയ് – അജിത് എന്ന പ്രയോഗം മാറി വിജയ് – സൂര്യ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരികയാണ്. അജിത്തിന്‍റെ സിനിമയുടെ ലൊക്കേഷനിലെത്തി വിജയ് അടുത്തകാലത്ത് സൌഹൃദം പുതുക്കിയിരുന്നു. ഇനി കാണാന്‍ പോകുന്നത് വിജയ് – സൂര്യ പോരാട്ടങ്ങളായിരിക്കുമെന്നാണ് സൂചനകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.