1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2011


കലാപം തുടരുന്ന ഈജിപ്തില്‍ പ്രസിഡന്‍റ് ഹോസ്‌നി മുബാറ്ക്കിന്റെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. തന്റെ പിന്‍ഗാമിയായി മുബാറക് പ്രഖ്യാപിച്ചിരുന്ന മകന്‍ ഗമാല്‍ മുബാറക്ക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ സ്ഥാനം രാജിവെച്ചു. ഇതിന് പുറമെ മുബാറക്കിന്റെ പാര്‍ട്ടിയായ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന സ്ഥാനങ്ങളിലുള്ളവരെല്ലാം രാജിവെച്ചിട്ടുണ്ട്.

പാര്‍ട്ടിയിലെ ഉന്നതര്‍ കൂടി കൈവിട്ടതോടെ മുബാറക്ക് പൂര്‍ണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. അധികാരം വിട്ടൊഴിയാന്‍ ഈജിപ്ത് പ്രസിഡന്റിനു മേല്‍ സമ്മര്‍ദ്ദമേറുകയാണ്.

ഗമാല്‍ മുബാറക്കിന്റെ രാജിയെ അമേരിക്ക സ്വാഗതം ചെയ്തു. ഹോസ്‌നി മുബാറക്ക് സ്ഥാനമൊഴിയാതെ പ്രശ്നത്തിന് പരിഹാരമാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.

അതിനിടെ മുബാറക്കിന്റെ അധികാരങ്ങളെല്ലാം എടുത്തുകളയുന്നതിനെക്കുറിച്ച് ഉന്നതര്‍ ചര്‍ച്ച തുടങ്ങി. വൈസ് പ്രസിഡന്‍റ് ഒമര്‍ സുലൈമാന്റെ നേതൃത്വത്തില്‍ ഇടക്കാല ഭരണകൂടത്തിന് രൂപം നല്‍കുകയാണ് ഇവരുടെ ലക്‍ഷ്യം. പ്രതിപക്ഷ കക്ഷികളുമായും ഇവര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.