ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളി തന്നെ തന്നെ വില്‍്ക്കാനുണ്ടെന്ന് കാട്ടി പരസ്യം നല്കി. ഓണ്‍ലൈന്‍ വില്്പ്പന സൈറ്റായ ഈ ബേയിലാണ് അപൂര്‍വ്വമായ ഈ പരസ്യം നല്‍കിയിട്ടുളളത്. 20,000 പൗണ്ടിനാണ് ആന്‍ഡി മാര്ട്ടിന് എന്ന തൊഴിലാളി തന്നെ തന്നെ വില്ക്കാന് പരസ്യം നല്‍കിയിരിക്കുന്നത്. നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ നിന്ന പിരിച്ചുവിടാന്‍ നോ്ട്ടീസ് ലഭിച്ചിരിക്കുകയാണ് മാര്ട്ടിന്. പുതിയൊരു ജോലി അന്വേഷിച്ചെങ്കിലും ഫലം കാണാത്തതാണ് തന്നെതന്നെ വില്ക്കാന് മാര്‍ട്ടിനെ പ്രേരിപ്പിച്ചത്. നിലവില്‍ ഒരു വേസ്റ്റ് മാനേജ്മെന്റ് കമ്പനിയുടെ ട്രാഫിക് പ്ലാനറാണ് മൂന്ന് കുട്ടികളുടെ പിതാവായ മാര്ട്ടിന്.
മാര്ട്ടിന് ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ മുപ്പത് ദിവസത്തെ നോട്ടീസാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഇത് അനുസരിച്ച് ജൂണ്‍ മു്പ്പതിന് മാര്‍ട്ടിന്റെ ജോലി നഷ്ടമാകും. എന്നാല്‍ വെറുതേയിരിക്കാന്‍ മാര്ട്ടിന് തയ്യാറല്ലായിരുന്നു. തന്റെ സിവി ഉപയോഗിച്ച് ഒരു ബ്ലോഗ് തന്നെ മാര്ട്ടിനുണ്ടാക്കി. തുടര്‍ന്ന് അത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിച്ച് കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിച്ചു. തുടര്‍ന്നാണ് ഇബേയില്‍ സ്വയം വില്‍ക്കാനുണ്ട് എന്ന് കാട്ടി പരസ്യം നല്‍കിയത്. എന്നാല്‍ പരസ്യം നല്കിയ ഉടന്‍ തന്നെ നിയമത്തിനെതിരാണ് എന്ന് കാട്ടി മാര്ട്ടിന് മറുപടി ലഭിച്ചു. തുടര്‍ന്ന് ഗുഡ്സ് വാണ്ടഡ് എന്ന കോളത്തില്‍ പരസ്യം നല്കാന് സൈറ്റ് അനുവദിക്കുകയായിരുന്നു.
നാല്പത്തഞ്ച് വയസ്സുകാരനായ മാര്ട്ടിന് പരസ്യം നല്‍കിയതിനെ തുടര്‍ന്ന് പ്രതികരണങ്ങള്‍ ലഭിക്കുന്നുണ്ട്. അടുത്തയാഴ്ച അന്താരാഷ്ട്ര കണ്‍ഫെക്ഷനറി കമ്പനിയായ നെസ്റ്റില്‍ മാര്‍ട്ടിനെ ഇന്ര്വ്യൂവിന് വിളിച്ചിട്ടുണ്ട്. പരസ്യം നല്‍കിയത് വഴി കൂടുതല്‍ ആളുകള്‍ തന്റെ സിവി കാണുമെന്നാണ് മാര്‍ട്ടിന്റെ പ്രതീക്ഷ. കഴിഞ്ഞ രണ്ടാഴ്ചക്കുളളില്‍ 4000 പേരാണ് തന്റെ സിവി കണ്ടെതെന്ന് മാര്ട്ടിന് സാക്ഷ്യപ്പെടുത്തുന്നു. ബ്ലോഗ് വഴി മാര്ട്ടിന് മുപ്പതിലധികം ജോലികള്‍ക്ക് അപേക്ഷ അയച്ചുകഴിഞ്ഞു. മികച്ച ഒരു സിവിയാണ് തന്റേതെന്നും മികച്ച ആരോഗ്യമുളള താന്‍ ഏതൊരു കമ്പനിക്കും മുതല്‍ കൂട്ടാണന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസത്തോടെ മാര്ട്ടിന് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല