ദേശീയ ഇന്റര് സ്റ്റേറ്റ് അത്ലറ്റിക് ചാമ്പ്യന്ഷിപ്പില് ടിന്റു ലൂക്കയിലൂടെ കേരളത്തിന് സ്വര്ണം. വനിതകളുടെ 800 മീറ്ററിലാണ് ടിന്റു സ്വര്ണം നേടിയത്. മലയാളി താരം സിനിമോള് പൗലോസിനാണ് ഈ ഇനത്തില് വെള്ളി.
ഉത്തേജക മരുന്ന് കഴിച്ചതിന് 100 മീറ്റര് സ്വര്ണ മെഡല് ജേതാവായ ഹരിയാനയുടെ ധരംവീറില് നിന്നും മെഡല് തിരിച്ചുവാങ്ങും. ഓട്ടംപൂര്ത്തിയാക്കിയ ധരംവീര് ഉത്തേജകപരിശോധനയ്ക്ക് ഹാജരായിരുന്നില്ല. തുടര്ന്ന് ധരംവീറിനെ അയോഗ്യനാക്കി. ഇതോടെ പുരുഷന്മാരുടെ 100 മീറ്ററില് നാലാമനായി ഫിനിഷ് ചെയ്ത മലയാളി താരം ഷമീര് റഹ്മാന് വെങ്കലം ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല