”ക്ഷമിക്കണം. ഇന്ന് ടോമിന്റെ ലഞ്ച് ബോക്സില്‍ നിറക്കാന്‍ വീട്ടില്‍ ഭക്ഷണമില്ലായിരുന്നു. അയല്‍ക്കാര്‍ മോനെ സ്കൂളില്‍ വിടാത്തത് എന്ത് എന്ന് ചോദിക്കുമെന്ന് ഭയന്നാണ് ഞാന്‍ അവനെ സ്കൂളിലയച്ചത്’ കഴിഞ്ഞ ദിവസം സ്കൂളില്‍ വന്ന ഒരു വിദ്യാര്‍ത്ഥിയുടെ ലഞ്ച് ബോക്സില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ കണ്ടെടുത്ത ഒരു കുറിപ്പാണിത്. ദാരിദ്ര്യം മൂലം കഷ്ടപ്പെടുന്ന ഒരമ്മയുടെ നിരാശാഭരിതമായ വാക്കുകളായിരുന്നു അത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പല വീടുകളിലും ഇത് തന്നെയാണ് അവസ്ഥ. ഗവണ്മെന്റ് നല്കുന്ന ആനുകൂല്യങ്ങള്‍ കൊണ്ട് ജീവിക്കുന്ന കുടുംബങ്ങള്‍ക്കല്ല ഈ അവസ്ഥയെന്നതാണ് സങ്കടം. ജോലിയെടുത്ത് ജീവിക്കുന്നവര്‍ക്കാണ് ജീവിതചെലവ് രണ്ടറ്റത്തും മുട്ടിക്കാനാകാതെ കഷ്ടപ്പെടേണ്ടി വരുന്നത്.
സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ ദാരിദ്ര്യവുമായി ജീവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദരിദ്രരായവര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുന്ന ദ ട്രസ്സല്‍ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ കണക്ക് അനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ബ്രിട്ടനില്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ 128,697 കുടുംബങ്ങള്‍ക്ക് ഇവര്‍ ഭക്ഷണമെത്തിച്ച് കൊടുത്തിരുന്നു. തൊട്ടുമുന്നിലെ വര്‍ഷം ഇത് വെറും 61,468 ആയിരുന്നു. 109 ശതമാനത്തിന്റെ വര്‍ദ്ധനവ്.
സ്്കൂളില്‍ കുട്ടികളെ ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന സ്ത്രീകളുടെ അനുഭവത്തില്‍ പല കുട്ടികളും ഒന്നോ രണ്ടോ സ്ളൈസ് ബ്രഡോ ബിസ്കറ്റോ ആണ് ഒരു ദിവസത്തെ ഭക്ഷണമായി കഴിക്കുന്നത്. സ്കൂളില്‍ വരുന്ന നാലില്‍ ഒരു കു്ട്ടിക്ക് ഭക്ഷണമില്ലാത്ത അവസ്ഥയാണന്ന് ലങ്കാഷെയര്‍ കൗണ്‍സിലര്‍ എലീന് അന്‍സാര്‍ പറയുന്നു. ഹൗസിങ്ങ് ബെനിഫിറ്റ് എണ്‍പത്തിയഞ്ച് പൗണ്ടില്‍ നിന്ന അന്‍പത്തിയഞ്ച് പൗണ്ടാ്ക്കി കുറയ്ക്കാനുളള ഗവണ്മെന്റിന്റെ തീരുമാനം ദൂരവ്യാപകമായ പ്രത്യഘാതങ്ങളുണ്ടാക്കുമെന്ന് കൗണ്‍സിലര്‍ അറിയിച്ചു.
കുടുംബങ്ങള്‍ക്ക് രണ്ട് വഴിയാണുളളത്. ഒന്നുകില്‍ വീട്ടില്‍ താമസിച്ചുകൊണ്ട് പട്ടിണി കിടക്കാം അല്ലെങ്കില്‍ വീ്ട് നഷ്ടപ്പെട്ട് തെരുവില്‍ കിടന്നു കൊണ്ട് ഭക്ഷണം കഴി്ക്കാം. കൗണ്‍സിലര്‍ പറയുന്നു. ഗവണ്മെന്റിന്റെ പുതിയ ഹൗസിങ്ങ് ബെനിഫിറ്റ് നിന്നു തിരിയാനിടമില്ലാത്ത ഒരു കുടിലിന് വാടക നല്കാന് പോലും കഴിയില്ലെന്ന് കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി. പല കുടുംബങ്ങളുടേയും കീശ കാലിയാക്കുന്നത് കനത്ത വാടകയാണ്. വാടകയും ഇലക്ട്രിസിറ്റി, ഗ്യാസ് ബില്ലുകളും കൊടുത്തു കഴിയുമ്പോള്‍ തന്നെ പല കുടുംബങ്ങളുടേയും വരുമാനം തീര്‍ന്നു കഴിയും. പിന്നീട് വെട്ടിച്ചുരുക്കാന്‍ കഴിയുന്നത് ഭക്ഷണത്തിലാണ്.
ഏറ്റവും കുറവ് ഭക്ഷണം വാങ്ങിയാല്‍ പോലും മാസാവസാനമാകുമ്പോഴേക്കും പട്ടിണികിടക്കേണ്ട അവസ്ഥയിലാണ് പല കുടുംബങ്ങളും. ഗവണ്മെന്റിന്റെ ചെലവുചുരുക്കല്‍ നയങ്ങള്‍ ഏറെ ബാധിക്കുന്നത് സാധാരണക്കാരായ ഇത്തരം കുടുംബങ്ങളെയാണന്നും ലങ്കാഷെയറിലെ കമ്മ്യൂണിറ്റി സൊല്യൂഷന്‍സ് ഡയറക്ടര്‍ മാര്‍ക്ക് ഹിര്‍സ്റ്റ് പറഞ്ഞു. കമ്മ്യൂണിറ്റി സൊല്യൂഷന്‍സിന് നിലവില്‍ ആഴ്ചയില്‍ അന്‍പത് പേര്‍ക്കെങ്കിലും അടിയന്തിരമായി ഭക്ഷണം എത്തിച്ച് നല്‍കേണ്ടി വരാറുണ്ടെന്നും ഹിര്‍സ്റ്റ് ചൂണ്ടിക്കാട്ടി. പതിനെട്ട് മാസം മുന്‍പ് ഇത് വെറും മൂന്നോ നാലോ അയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല