കുട്ടികള്‍ക്ക് മയക്കുമരുന്ന വില്‍ക്കുന്ന കേസില്‍ ഒരു ദിവസം ശരാശരി നാല് പേരെങ്കിലും അറസ്റ്റിലാകുന്നുണ്ടെന്ന് കണക്ക്. അറസ്റ്റിലാകുന്നവരില്‍ പലര്‍ക്കും പതിനൊന്ന് വയസ്സിന് താഴെയാണ് പ്രായം. ഹെറോയിന്‍, കൊക്കെയ്ന്‍, എക്സ്റ്റസി പോലുളള വീര്യമേറിയ മയക്കുമരുന്നുകളാണ് ഇവരില്‍ നിന്ന പിടിച്ചെടുക്കുന്നത്. സണ്‍ പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.
കുട്ടികളെ അധികം ആരും സംശയിക്കാത്തതാണ് ഇവരെ മയക്കുമരുന്ന് വലയിലെ കണ്ണികളാകാന്‍ കളളക്കടത്തുകാരെ പ്രേരിപ്പിക്കുന്ന ഘടകം. ഇരകളെ കണ്ടെത്താനും കൂടുതല്‍ ഫലപ്രദം കുട്ടികളെ തന്നെ വില്്പ്പന ഏല്‍പ്പിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ അനുസരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി പതിനാറ് വയസ്സിന് താഴെയുളള നാലായിരം കുട്ടികളെ മയക്കുമരുന്ന് വിറ്റതിനോ വില്ക്കാന് ശ്രമിച്ചതിനോ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പേരും ലണ്ടനില്‍ നിന്നാണ്. 438 പേരാണ് ലണ്ടനില്‍ നിന്ന് അറസ്റ്റ്ിലായത്. ഇതില്‍ പതിനൊന്ന് വയസ്സുളള ഒരു കുട്ടിയും ഉള്‍പ്പെടും. ക്ലാസ്സ് എ കാറ്റഗറിയില്‍ പെടുന്ന മയക്കുമരുന്ന് വില്ക്കാന് ശ്രമിച്ചതിനാണ് ഈ കുട്ടിയെ അറസ്റ്റ് ചെയ്തത്.
ഇതില്‍ തന്നെ ഇരുപത്തിയെട്ട് പേര് പെണ്‍കുട്ടികളാണ്. മയക്കുമരുന്ന് വില്ക്കാന് ശ്രമിച്ചു എന്ന സംശയത്തെ തുടര്‍ന്ന ഗ്രേറ്റര്‍മാഞ്ചസ്റ്റര്‍ പോലീസ് പതിനൊന്ന് വയസ്സുളള രണ്ട് ആണ്‍കുട്ടികളേയും പന്ത്രണ്ട് വയസ്സുളള രണ്ട് പെണ്‍കുട്ടികളേയും അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഏതാണ്ട് 9,000 കുട്ടികളെ മയക്കുമരുന്നോ മദ്യമോ ഉപയോഗിച്ചതിന്റെ പേരില്‍ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയതതായി വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കുട്ടികളെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെതിരേ ബോധവല്‍ക്കരിക്കുന്നതിനൊപ്പം തന്നെ മയ്ക്കുമരുന്ന വില്‍ക്കുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച് കൂടി ബോധവല്‍ക്കരിക്കണമെന്നും ചില്‍ഡ്രന്‍സ് ചാരിറ്റി ഹോപ്പ് എന്ന സന്നദ്ധ സംഘടനയുടെ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല