ആപ്പിളിന്റെ ഐപാഡിന് ഭീഷണി ഉയര്‍ത്തികൊണ്ട് ഗൂഗിളിന്റെ നെക്സസ് വരുന്നു. വെറു 128 പൗണ്ട് മാത്രം വിലയുളള നെക്സസിന്റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നടക്കുന്ന ഗൂഗിള്‍സ് ഡെവലപ്പേഴ്സ് കോണ്ഫറന്സിലുണ്ടാകുമെന്നാണ് കരുതുന്നത്. വൈറ്റ്, ബ്ലാക്ക് നിറങ്ങളില്‍ ഗൂഗിള്‍ നെക്സസ് ടാബ്ലറ്റ് ലഭിക്കും. ഹൈ എന്‍ഡ് ‘ടെഗ്രാ3’ ക്വാഡ് കോര്‍ ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ശ്രേണിയില്‍ വരുന്ന ടാബ്ലറ്റുകളിലെ ഏറ്റവും മികച്ച ചിപ്പാണിത്. 16 ജിബി മോഡലിന് 250 ഡോളറും എട്ട് ജിബി മോഡലിന് 199 ഡോളറുമാണ് വില. യുകെ വിപണിയിലെത്തുമ്പോള്‍ ഇത് യഥാക്രമം 160, 128 പൗണ്ടുകള്‍ക്ക് വില്ക്കാന് സാധിക്കുമെന്നാണ് കരുതുന്നത്.
സാംസംഗിന്റെ ഗ്യാലക്സി ഫോണിന്റെ രൂപത്തോട് ചേര്‍ന്ന് നില്ക്കുന്ന നെക്സസ് ടാബ്ലറ്റിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഗൂഗിള്‍ തന്നെ പുറത്തിറക്കിയ നെക്സസ് സ്മാര്‍ട്ട്ഫോണുകള്‍ സാംസംഗ് ആയിരുന്നു നിര്‍മ്മിച്ചിരുന്നത്. വിപണിയില്‍ പരാജയമായിരുന്ന നെക്സസ് ഫോണിന്റെ ഗതിയാണോ ടാബ് ലറ്റുകളേയും കാത്തിരിക്കുന്നതെന്നാണ് ടെക് പണ്ഡിറ്റുകളുടെ നോട്ടം. രണ്ട് ക്യാമറകളുളള ടാബ്ലറ്റില് ഗൂഗിളിന്റെ സോഫ്റ്റ് വെയറുകള്‍ അപ്ഡേറ്റ് ചെയ്യാനാകും. ഏഴ് ഇഞ്ച് മാത്രം വലിപ്പമുളള ഈ ടാബ്ലറ്റ് ആപ്പിളിന്റെ ഐപാഡിന് കാര്യമായ ഭീഷണി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഐപാഡിന്റെ ചെറിയ മോഡല്‍ ഇറക്കുന്നതില്‍ ഇതുവരെ അധികൃതര്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു.
മൈക്രോസോഫ്റ്റ് അവരുടെ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കാവുന്ന സര്‍ഫസ് എന്ന ടാബ്ലറ്റ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. ഇവര്‍ക്കും ഗൂഗിളിന്റെ നെക്സസ് ഭീഷണിയാകുമോ എന്ന് കണ്ടുതന്നെ അറിയണം. ടാബ്ലറ്റില് ത്രീജി സിം ഇടാനുളള സ്ളോട്ട് ഉണ്ടാകുമോ എന്ന് മാത്രമാണ് ഇനി അറിയാനുളളത്. ഇതുവഴി മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനം ഉപയോഗപ്പെടുത്തി ആന്‍ഡ്രോയിഡ് ഫോണുകളെ പോലെ ചെലവ് കുറയ്്ക്കാന്‍ കഴിയും. സാന്‍ഫ്രാന്‍സിസ്കോയിലാണ് ഗൂഗിളിന്റെ ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല