1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 26, 2012


മാത്തുക്കുട്ടി ആനകുത്തിക്കല്‍

മാല്‍വെന്‍മലനിരകളെ പ്രകമ്പനം കൊള്ളിക്കുന്ന UKKCA കണ്‍വെന്‍ഷന്‍ റാലി വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ് രണ്ട് കാറ്റഗറിയില്‍ നടക്കുന്ന മത്സരത്തില്‍ 38 യൂണിറ്റുകള്‍ മത്സരിക്കുന്ന ഗ്രൂപ്പ് എയുടെ തീപാറുന്ന മത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇവരാണ്.

ഒന്നാം സമ്മാനം ബിജു മൂശാരിപ്പറമ്പില്‍ (ഹബര്‍സൈഡ്) യൂണിറ്റ് നല്‍കുന്ന 201 പൗണ്ടും, മൂശാരിപ്പറമ്പില്‍ ചാക്കോ മെമ്മോറിയല്‍ ട്രോഫിയും.

രണ്ടാം സമ്മാനം കായല്‍ റെസ്റ്റോറന്റിന്റെ നോട്ടിംഗാം, ലെസ്റ്റര്‍, ലമിംഗ്ഹാം ഡെന്നീസ് വഞ്ചിത്താനം നല്‍കുന്ന 151 പൗണ്ടും, യുകെകെസിഎ സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും.

മൂന്നാം സമ്മാനം തോമസ് ലോനന്‍ ആന്റ് ഫാമിലി സെന്റ് ആന്റ്‌സ് ചാരമംഗലം പള്ളിക്കുവേണ്ടി നല്‍കുന്ന 101 പൗണ്ടും ട്രോഫിയും. മാല്‍വെന്‍ മലനിരകളെ ആവേശം കൊള്ളിക്കുന്ന വമ്പന്‍മാര്‍ മത്സരിക്കുന്ന ഗ്രൂപ്പ് ബിയുടെ ആവേശകരമായ മത്സരങ്ങള്‍ക്ക് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതു ഇവരാണ്.

ഒന്നാം സമ്മാനം, ബിജു തോമസ് പന്നിവേലില്‍ നല്‍കുന്ന 201പൗണ്ടും, പിസി തോമസ് മെമ്മോറിയല്‍ ട്രോഫിയും. രണ്ടാം സമ്മാനം മോനിപ്പള്ളില്‍ കറുപടത്തറയില്‍ ഫാമിലി നല്‍കുന്ന ട്രോഫി.ും കേരളാ ആയുര്‍വേദക്ലിനിക് ലെസ്റ്റര്‍ ബെര്‍മിംഗ്ഹാം നല്‍കുന്ന 151 പൗണ്ടും, കുന്നശേരിയില്‍ ജോസഫ് മെമ്മോറിയര്‍ ട്രോഫിയും.

കൃത്യം 12.45ന് ആരംഭിക്കുന്ന സമുദായറാലിയില്‍ ഒരുമ നമ്മുടെ വരദാനം തനിമ നമ്മുടെ പൈതൃകം എന്ന ആപ്തമാക്യം മുന്‍നിര്‍ത്തി 47 യൂണിറ്റുകള്‍ മത്സരത്തിനിറങ്ങുമ്പോള്‍ വിജയം ആര്‍ക്കാവാം, കാത്തിരിക്കാം ജൂണ്‍ 30നു വേണ്ടി.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മാല്‍വെന്‍ഹില്‍സിലെ ക്‌നായി തൊമ്മന്‍ നഗറിനോടൊപ്പം ഓരോ ക്‌നാനായക്കാരും. റാലിയുടെ പരിപൂര്‍ണ്ണ വിജയത്തിനായി അവസാനവട്ട ഒരുക്കങ്ങളിലാണ് റാലി ചെയര്‍മാന്‍ ജോബി ഐത്തിലും കമ്മറ്റിയംഗങ്ങളായ ജോസഫ് തച്ചേട്ട്, ജസ്റ്റിന്‍ ജോസ്, തോമസ് ലോനന്‍, സാജു ജേക്കബ്, ജോണി കണ്ടുപുറത്ത്, തോമസ് പെരുമ്പേല്‍ എന്നിവരും യുകെകെസിഎ സെക്രട്ടറി ദീപ് സൈമണും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.