അല്‍ഷിമേഴ്സ് രോഗത്തിന് കാരണം സമ്മര്‍ദ്ദപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതാണന്ന് ശാസ്ത്രജ്ഞര്‍. ഫിന്‍ലാന്‍ഡിലെ കൂപ്പിയോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് സമ്മര്‍ദ്ദവും അല്‍ഷിമേഴ്സും തമ്മിലുളള ബന്ധം കണ്ടെത്തിയത്.
ദീര്‍ഘകാലം സമ്മര്‍ദ്ദമേറിയ ജീവിതം നയിക്കുന്നവരില്‍ അല്‍ഷിമേഴ്സ് ഉണ്ടാകാനുളള സാധ്യത ഏറെയാണ്. സമ്മര്‍ദ്ദം ഏറെയുളളവരില് രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരിക്കും. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും ഇത് രക്തത്തിലെ കോര്‍ട്ടിസോണിന്റെ അളവ് കൂട്ടും. ഈ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ തലച്ചോറിലെത്തിയാല്‍ അവിടെയുളള കോശങ്ങളുടെ നാശത്തിന് കാരണമാവുകയും അതുവഴി അല്‍ഷിമേഴ്സ് ഉണ്ടാവുകയും ചെയ്യുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന കോര്‍ട്ടിസോണ്‍ അളവും ഉളള രോഗികളില്‍ സാധാരണ ആളുകളേക്കാള്‍ അല്‍ഷിമേഴ്സ് വരാനുളള സാധ്യത മൂന്ന് മടങ്ങ് അധികമാണ്. സമ്മര്‍ദ്ദം രോഗികളിലുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യഘാതങ്ങള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. ഓര്മ്മപിശകുളള 140 ആളുകളിലാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷണം നടത്തിയത്. സമ്മര്‍ദ്ദം കാരണം അല്‍ഷിമേഴ്സ് മാത്രല്ല ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, മള്‍ട്ടിപ്പിള്‍ സ്കീളോറിസിസ് തുടങ്ങി ഒരുപാട് അസുഖങ്ങള്‍ ഉണ്ടാകാനുളള സാധ്യതയുണ്ട്.
പുതിയ കണ്ടുപിടുത്തം അല്‍ഷിമേഴ്സിന്റെ ചികിത്സയില്‍ വഴിത്തിരിവാണെന്നാണ് അല്‍ഷിമേഴ്സ് സൊസൈറ്റി റിസര്‍ച്ച് മാനേജര്‍ ആനീ കോര്‍ബെറ്റ് പറഞ്ഞു. സമ്മര്‍ദ്ദം, ഉറക്കകുറവ്, ഉത്കണ്ഠ തുടങ്ങിയവയുളളവര്ക്ക് പ്രായമാകുമ്പോള്‍ അല്‍ഷിമേഴ്സ് പിടികൂടാനുളള സാധ്യത ഏറെയാണന്ന് സ്വീഡനിലെ ഗോഥന്‍ബര്‍ഗ്ഗ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല